മൂവാറ്റുപുഴയിലെ പോലിസ് ഉദ്യോഗസ്ഥ 4 വർഷം കൊണ്ട് തട്ടിയത് 16 ലക്ഷത്തിലധികം രൂപ woman Police officer in muvattupuzha Extort over Rs 16 lakh in 4 years through corruption in petty cases
Last Updated:
രസീതിലും രജിസ്റ്ററിലുമുൾപ്പെടെ തിരിമറി നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി
പെറ്റിക്കേസുകളിൽ അഴിമതി നടത്തി 4 വർഷം കൊണ്ട് പൊലീസ് ഉദ്യോഗസ്ഥ തട്ടിയത് 16 ലക്ഷത്തിലധികം രൂപ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ശാന്തിനി കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്.മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റിൽ റൈറ്ററായിരുന്ന കാലത്തായിരുന്നു പെറ്റിതുകയിൽ തിരിമറി നടത്തി 16,76,650 രൂപ ശാന്തിനി കൃഷ്ണൻ തട്ടിയെടുത്തത്. പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുത്തു.2018 മുതൽ 2022 വരെയുളള കാലയളവിലാണ് തട്ടിപ്പ് നടന്നത്. രസീതിലും രജിസ്റ്ററിലുമുൾപ്പെടെ തിരിമറി നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
Ernakulam,Kerala
July 24, 2025 11:22 AM IST