Leading News Portal in Kerala

സൗമ്യയെ കൊന്ന ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി എന്തു കൊണ്ട് റദ്ദാക്കി? | Why did supreme court annulled death sentence of Govindachami in soumya murder case


Last Updated:

ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി ഇത്തരത്തിൽ ഒരു ക്രൂരകൃത്യം എങ്ങനെ ചെയ്തു എന്നത് സംശയകരമാണെന്നായിരുന്നു സുപ്രീംകോടതി ചോദിച്ചത്

News18News18
News18

സൗമ്യ വധക്കേസ് പ്രതി ​ഗോവിന്ദച്ചാമി ജയിൽ ചാടിയെന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ജയിൽ കമ്പി മുറിച്ചുമാറ്റി അതിവിദ​ഗ്ധമായാണ് ​ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പുലർച്ചെ ഒന്നരയോടെയായിരുന്നു ​ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ നിന്നായിരുന്നു രക്ഷപ്പെട്ടത്.

2011 ഫെബ്രുവരി ഒന്നിന് ഷൊർണൂർ പാസഞ്ചർ ട്രെയിനിൽവെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ‌. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി എറണാകുളം- ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിനിൽനിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

സുപ്രീം കോടതി വിധി

കേസിൽ അതിവേഗ കോടതിയും കേരള ഹൈക്കോടതിയും ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. 2016-ലായിരുന്നു ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു അന്ന് സുപ്രീം കോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്. ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി ഇത്തരത്തിൽ ഒരു ക്രൂരകൃത്യം എങ്ങനെ ചെയ്തു എന്നത് സംശയകരമാണെന്നായിരുന്നു സുപ്രീംകോടതി അന്ന് ചോദിച്ചത്.

സംശയത്തിന്റെ പശ്ചാത്തലത്തിൽ ഏഴു വർഷം കഠിന തടവ് മാത്രമാക്കി ശിക്ഷ ചുരുക്കിയിരുന്നു. തടവ് അനുഭവിക്കുന്നത് മുതൽ ഏഴു വർഷത്തേക്കായിരുന്നു ശിക്ഷ. സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനിൽ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികളെന്നും, ഊഹാപോഹങ്ങൾ കോടതിയിൽ ഉന്നയിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് വാദത്തിനിടെ പറഞ്ഞിരുന്നു. കോടതിയുടെ ചോദ്യങ്ങൾക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് സൗമ്യയെ കൊന്ന ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിത്.

ഒപ്പം സുപ്രീംകോടതി ബലാത്സംഗക്കുറ്റം അംഗീകരിക്കുകയും ഗുരുതരമായി പരുക്കേറ്റുകിടന്ന ഇരയോടു കാണിച്ച ക്രൂരത കണക്കിലെടുത്ത് ജീവപര്യന്തം തടവുശിക്ഷയും അംഗീകരിച്ചു. രണ്ടു ശിക്ഷകളും ഒരുമിച്ചു അനുഭവിച്ചാൽ മതിയാകുമെന്നായിരുന്നു വിധി. സുപ്രീം കോടതി ആറംഗ ബെഞ്ച് ഏപ്രിൽ 28, 2017ൽ കേരള ഗവണ്മെന്റ് നൽകിയ തിരുത്തൽ ഹർജിയും തള്ളിക്കളഞ്ഞു. സുപ്രീം കോടതി മുൻ ജഡ്ജിയും പ്രഗത്ഭ നിയമജ്ഞനുമായ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു പോലും വിധിയെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.

ആളൂർ

അഡ്വ.ബി.എ ആളൂരാണ് ഗോവിന്ദച്ചമിക്കായി സുപ്രീംകോടതിയിലും ഹാജരായത്. വിചാരണ കോടതിയിലും ഹൈക്കോടതിയിലും ആളൂർ തന്നെയായിരുന്നു ​ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായത് ആളൂരായിരുന്നു. മാസങ്ങൾ‌ക്ക് മുമ്പാണ് അഡ്വക്കേറ്റ് ആളുർ മരിച്ചത്.

സൗമ്യ വധക്കേസ്

2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ക്രൂര പീഡനത്തിന് ഇരയായിരുന്നു. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളേജിൽവച്ച് ആശുപത്രിയില്‍ മരിച്ചു. ‌തമിഴ്നാട് കടലൂരിലെ സമത്വപുരം സ്വദേശിയാണ് ഗോവിന്ദച്ചാമി.