സ്കൂൾ സമയമാറ്റം; നിലവിലെ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ല; പരാതി അടുത്ത വർഷം പരിഗണിക്കുമെന്ന് മന്ത്രിSchool timing change Government will move forward with current decision complaint will be considered next year says minister v sivankutty
Last Updated:
എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടെന്നും ഭൂരിപക്ഷം മാനേജ്മെന്റുകളും സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തെന്നും മന്ത്രി
സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട നിലവിലെ തീരുമാനവുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മതസംഘനകളുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടെന്നും ഭൂരിപക്ഷം മാനേജ്മെന്റുകളും സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ചിലർ അഭിപ്രായ വെത്യാസം അറിയിച്ചു. സമസ്തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും പരാതിയുണ്ടെങ്കിൽ അടുത്തവർഷം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. ഈ അധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്രതിഷേധവും പരാതിയുമായി മുന്നോട്ടു പോകാൻ വിദ്യഭ്യാസ വകുപ്പിന് താല്പര്യമില്ലെന്നും പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂൾ സമയമാറ്റത്തിൽ സമസ്തയടക്കമുള്ള വിവിധ സംഘടനകളുടെ എതിർപ്പിനെത്തുടന്ന് സമര പ്രഖ്യാപനം വരെ ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ ചർച്ചയ്ക്ക് തയാറായത്. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ സ്കൂൾ സമയം ക്രമീകരിക്കാനാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ സമയം നീട്ടുന്നത് മദ്രസ പഠനത്തെ ബാധിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഒരു വിഭാഗം രംഗത്തെത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം ചർച്ചയിൽ സർക്കാർ മതസംഘടനകളോട് വിശദികരിച്ചു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 25, 2025 6:29 PM IST
സ്കൂൾ സമയമാറ്റം; നിലവിലെ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ല; പരാതി അടുത്ത വർഷം പരിഗണിക്കുമെന്ന് മന്ത്രി