ശശി തരൂരിന് ക്രൈസ്തവ സഭകളുടെ വേദി; ഏതെങ്കിലും പ്രധാന സ്ഥാനത്ത് വരേണ്ട ആളെന്ന് മാർ ജോർജ് ആലഞ്ചേരി|Mar George Alencherry says Shashi Tharoor is someone who should be in some important position
Last Updated:
പുതിയ വാക്കുകള്‍ കണ്ടെത്തുന്നതില്‍ പ്രഗൽഭനായ ഡോ ശശി തരൂര്‍ ഗ്രേറ്റസ്റ്റ് വേഡ്സ് സ്മിത്ത് ആണെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു
ശശി തരൂരിന് വേദിയൊരുക്കി ക്രൈസ്തവ സഭകൾ. തരൂര്‍ ഏതെങ്കിലും പ്രധാന സ്ഥാനത്തേക്ക് വരേണ്ട ആളാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.
പുതിയ വാക്കുകള്‍ കണ്ടെത്തുന്നതില്‍ പ്രഗൽഭനായ ഡോ ശശി തരൂര്‍ ഗ്രേറ്റസ്റ്റ് വേഡ്സ് സ്മിത്ത് ആണെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ശശി തരൂര്‍ ആണ് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ മുഖ്യ പ്രഭാഷകന്‍.
അതേസമയം മതങ്ങളുടെ സ്വീകാര്യത രാഷ്ട്രീയ നേതാക്കള്‍ ഉറപ്പ് വരുത്തണമെന്ന് ശശി തരൂർ. ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന അറസ്റ്റ് പരാമർശിച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.
ഓരോരോ മതത്തിനും സഹിഷ്ണുത മാത്രമല്ല, സ്വീകാര്യതയാണ് സമ്മള്‍ കാണിച്ചിട്ടുണ്ടായിരുന്നത്. കേരളത്തില്‍ പള്ളികളും മസ്ജിദുകളും ക്ഷേത്രങ്ങളുമൊക്കെ ഒരു ദൈവിക കവിതയുടെ വാക്യങ്ങള്‍ പോലെ വളര്‍ന്നിരിക്കുന്നത് ഈ സംസ്ഥാനത്താണ് അതിനെ നാം സംരക്ഷിക്കണമെന്നും ശശി തരൂർ എംപി വേദിയിൽ പറഞ്ഞു.
Thiruvananthapuram,Kerala
July 26, 2025 7:28 PM IST