‘ആറന്‍മുള വള്ളസദ്യ വാണിജ്യവല്‍ക്കരിക്കുന്നു, ദേവസ്വം ബോർഡിന്റെ ഇടപെടൽ ആചാരലംഘനം’; പള്ളിയോടസേവാ സംഘം|Palliyoda Seva Sangham against Devaswom Board says Aranmula Vallasadya is commercializing its a violation of tradition
Last Updated:
വള്ളസദ്യയുടെ പവിത്രതയും ആചാരപരമായ പ്രാധാന്യവും നിലനിർത്തുന്നതിൽ ദേവസ്വം ബോർഡ് വീഴ്ച വരുത്തുന്നുവെന്നും പള്ളിയോടസേവാ സംഘം കുറ്റപ്പെടുത്തുന്നു
ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ പല്ലിയോട സേവാ സംഘം. വള്ളസദ്യയെ ദേവസ്വം ബോർഡ് വാണിജ്യവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും ദേവസ്വം ബോർഡിന്റെ ഇടപെടൽ ആചാരലംഘനം ആണെന്നും പള്ളിയോടസേവാ സംഘം ആരോപിക്കുന്നു.
ഞായറാഴ്ചകളിൽ വള്ളസദ്യ നടത്തുന്നതിനെതിരെ പള്ളിയോടസേവാ സംഘം ദേവസ്വംബോർഡിന് കത്ത് നൽകിയിട്ടുണ്ട്.
വള്ളസദ്യയുടെ പവിത്രതയും ആചാരപരമായ പ്രാധാന്യവും നിലനിർത്തുന്നതിൽ ദേവസ്വം ബോർഡ് വീഴ്ച വരുത്തുന്നുവെന്നും പള്ളിയോടസേവാ സംഘം കുറ്റപ്പെടുത്തുന്നു.
ഞായറാഴ്ചകളില്‍ ദേവസ്വം ബോർഡ് നടത്തുന്ന വള്ളസദ്യയിൽ താൽപ്പര്യമുള്ളവർക്ക് 250 രൂപ അടച്ച് ബുക്ക് ചെയ്യാം എന്നുള്ളതാണ് പുതിയ തീരുമാനം. ഈ നീക്കത്തിനെതിരെയാണ് പള്ളിയോടസേവാ സംഘം രംഗത്ത് വന്നിട്ടുള്ളത്. കാലങ്ങളായി പള്ളിയോട കരകളുടെ കൂട്ടായ്മയായ പള്ളിയോടസേവാ സംഘമാണ് ആറന്മുള വള്ളസദ്യ നടത്തിക്കൊണ്ടിരിക്കുന്നത്. പള്ളിയോട സേവാസംഘത്തിനാണ് വഴിപാട് വള്ളസദ്യ നടത്താൻ വേണ്ടി ബന്ധപ്പെടേണ്ടത്.
ദേവസ്വം ബോർഡ് നടത്താൻ പോകുന്ന വള്ളസദ്യ പള്ളിയോട സേവാസംഘം നടത്തുന്നതുപോലെയല്ല. ഇത് ആചാര അനുഷ്ഠാനങ്ങളുടെ ലംഘനമാണ്. ഏതെങ്കിലും പള്ളിയോടങ്ങൾ പങ്കെടുക്കാത്തതിനാൽ 250 രൂപ വാങ്ങിക്കൊണ്ടുള്ള വള്ള സദ്യ വാണിജ്യ താൽപര്യം മാത്രം മുൻനിർത്തിയിട്ടുള്ളതാണെന്നും പള്ളിയോടാ സേവാസംഘം ആരോപിക്കുന്നു.
Pathanamthitta,Kerala
July 26, 2025 4:35 PM IST