മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മരിച്ചു Driver dies after landslide hits lorry in Munnar
Last Updated:
ദേവികുളത്തു നിന്നു മൂന്നാറിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്
കനത്ത മഴയിൽ മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മരിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ പഴയ ഗവ.കോളജിനു സമീപത്തുവച്ച് ശനിയാഴ്ച രാത്രി 10നാണ് അപകടം നടന്നത്. മൂന്നാർ അന്തോണിയാർ നഗർ സ്വദേശി ഗണേശൻ (58) ആണ് മരിച്ചത്.
ദേവികുളത്തു നിന്നു മൂന്നാറിലേക്ക് വരകയായിരുന്ന ലോറിയുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായരുന്നു. അതുവഴി വന്ന മറ്റ് വാഹനങ്ങളിലെ ആൾക്കാർ വാഹനത്തിന്റെ വെളിച്ചം കണ്ട് നടത്തിയ പരിശോധനയിലാണ് റോഡിന്റെ വശങ്ങളിൽ താഴേക്ക് പതിച്ച നിലയൽ ലോറി കണ്ടെത്തിയത്.
ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ഗണേശനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറിയിലുണ്ടായിരുന്ന മുരുകൻ എന്നയാളെ രക്ഷപെടുത്തി. 2018-ലെ പ്രളയത്തിലും ഇതേ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു.
July 27, 2025 7:07 AM IST