Leading News Portal in Kerala

തൃശ്ശൂരിൽ പൊലീസുകാർ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു|54 year old woman dies after being hit by a bike driven by police in Thrissur


Last Updated:

റോഡ് മുറിച്ചു കടക്കുമ്പോഴാണ് വീട്ടമ്മയെ ബൈക്കിടിച്ചത്

News18News18
News18

തൃശ്ശൂരിൽ പൊലീസുകാർ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുന്നംകുളം ആർത്താറ്റ് കഴിഞ്ഞ ദിവസമാണ് സംഭവം.

ആർത്താറ്റ് മഠത്തിപ്പറമ്പിൽ വീട്ടിൽ ശ്രീദേവിയാണ് മരിച്ചത്. 54 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. കുന്നംകുളം സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്കാണ് വീട്ടമ്മയെ ഇടിച്ചത്.

ആർത്താറ്റ് വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്നു ശ്രീദേവി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെയോടെയാണ് മരിച്ചത്. രണ്ട് പെൺമക്കളുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.