‘വിഎസ് വേദിവിട്ടത് ക്യാപ്പിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞത് സഹിക്കാനാകാതെ’ cpm leader suresh kurup article against a woman leaders abuse on vs achuthanandan
Last Updated:
പ്രമുഖ സിപിഎം നേതാവ് സുരേഷ് കുറുപ്പ് എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്
2015ലെ ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനത്തിനിടയ്ക്ക് വിഎസ് വേദിവിട്ടത് ക്യാപ്പിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞത് സഹിക്കാനാകാതെയെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ സുരേഷ് കുറുപ്പ്. ഞായറാഴ്ച മാതൃഭൂമി ദിനപ്പത്രത്തിലെ ലേഖനത്തിലാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ.
ഇതേതുടർന്ന് ആ പെൺകുട്ടി ആരെന്ന ചർച്ചകൾ സജീവമായി.
വിഎസിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വിഎസിന് ക്യാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞെന്നും ഈ അധിക്ഷേപം സഹിക്കാതെയാണ് വിഎസ് വേദിവിട്ട് വുറത്തു പോയതെന്നുമാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ.ദുഃഖിതനായി ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ എന്നാൽ തല കുനിക്കാതെയാണ് വിഎസ് വേദി വിട്ടതെന്നും ഇങ്ങനെ സംഭവിച്ചിട്ടും അദ്ദേഹം പാർട്ടിയെ അധിക്ഷേപിക്കുന്നതരത്തിൽ ഒരിക്കലും സംസാരിച്ചിട്ടെല്ലെന്നും സുരേഷ് കുറുപ്പ് പറയുന്നു.
വി.എസ്.അച്യുതാനന്ദനെ ‘ക്യാപിറ്റൽ പണിഷ്മെന്റിന്’ വിധേയമാക്കണമെന്ന തരത്തിൽ പാർട്ടി സമ്മേളനത്തിൽ പ്രസംഗം ഉണ്ടായെന്ന് സിപിഎം മുൻ എംഎൽഎയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന
പിരപ്പൻകോട് മുരളിയും വെളിപ്പെടുത്തിയിരുന്നു. വിഎസ് അന്തരിച്ചതിനു പിറ്റേന്ന് മലയാള മനോരമയിൽ എഴുതിയ ലേഖനത്തിൽ, 2012 ലെ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിൽ എം.സ്വരാജാണ് ഇത്തരത്തിൽ പ്രസംഗിച്ചതെന്നായിരുന്നു വെളിപ്പെടുത്തൽ.
Thiruvananthapuram,Kerala
July 27, 2025 12:29 PM IST
‘വിഎസ് വേദിവിട്ടത് ക്യാപ്പിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞത് സഹിക്കാനാകാതെ’