Leading News Portal in Kerala

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; മാധ്യമങ്ങൾക്ക് അഭിമുഖം നൽ‌കിയ ഡപ്യൂട്ടി പ്രിസൺ ഓഫിസർക്ക് സസ്പെൻഷൻ|Govindachamy jailbreak Deputy Prison Officer suspended for giving interview to media


Last Updated:

ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കു അഭിമുഖം നൽകിയതിലൂടെ വകുപ്പിനു മാനക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്തെന്നുമാണ് ജയിൽ വകുപ്പിന്റെ കണ്ടെത്തൽ

News18News18
News18

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയ ജയിൽ ഡപ്യൂട്ടി പ്രിസൺ ഓഫിസർക്ക് സസ്പെൻഷൻ. കൊട്ടാരക്കര സബ് ജയിലിലെ ഡപ്യൂട്ടി പ്രിസൺ ഓഫിസർ അബ്ദുൽ സത്താറിനെയാണ് ജയിൽ ഡിഐജി സസ്പെൻഡ് ചെയ്തത്.

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കു അഭിമുഖം നൽകിയതിലൂടെ വകുപ്പിനു മാനക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്തെന്നുമാണ് ജയിൽ വകുപ്പിന്റെ കണ്ടെത്തൽ. അബ്ദുൽ സത്താർ നേരത്തെ കണ്ണൂർ ജയിലിൽ ജോലി നോക്കുന്നതിനിടെയുണ്ടായ അനുഭവങ്ങളാണ് മാധ്യമങ്ങളോട് പങ്കുവച്ചത്.

ഗോവിന്ദച്ചാമി ജയില്‍ച്ചാടുമെന്ന് ഭീഷണിയുടെ സ്വരത്തിൽ നേരത്തെ തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു അബ്ദുൽ സത്താർ മാധ്യമങ്ങളോട് പറഞ്ഞത്.

കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം ബ്ളോക്കിൽ നിന്ന് രക്ഷപെടുമെന്ന് ഗോവിന്ദച്ചാമി പറഞ്ഞപ്പോൾ തമാശയായിട്ടാണ് എടുത്തതെന്നും എന്നാൽ കഴിഞ്ഞ ദിവസം ഗോവിന്ദച്ചാമി ജയിൽ ചാടിയെന്നു കേട്ടപ്പോൾ ഭയംകാരണം അവധിയെടുത്ത് നാട്ടിലേക്ക് വന്നെന്നും അദേഹം പറഞ്ഞു.