പാലോട് രവി രാജിവച്ച സന്തോഷത്തിൽ നാട്ടിലാകെ ലഡു കൊടുത്ത കോൺഗ്രസ് നേതാവിന് പാർട്ടി പണി കൊടുത്തു Congress removes congress leader who distributed laddu after dcc president palod ravi resignation
Last Updated:
ലഡു വിതരണം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു
ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് പാലോട് രവി രാജിവച്ച സന്തോഷത്തിൽ നാട്ടിലാകെ ലഡു വിതരണം നടത്തിയ കോൺഗ്രസ് നേതാവിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കി. യൂത്ത് കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം വൈസ് പ്രസിഡന്റും കോൺഗ്രസ് പാലോട് മണ്ഡലം സെക്രട്ടറിയുമായ എസ്.ഷംനാദിനെയാണ് ഈ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തത്. പാലോട് രവി രാജിവച്ച സന്തോഷത്തിൽ ടൗണിൽ സിപിഎം പ്രവർത്തകർക്കുൾപ്പെടെയാണ് ഷംനാദ് ലഡു വിതരണം നടത്തിയത്. ലഡു വിതരണം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കോൺഗ്രസിനെതിരായ വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് താഴെ വീഴുമെന്നും എൽഡിഎഫ് ഭരണം തുടരുമെന്നും അതോടെ കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
ഫോൺ സംഭാഷണം പുറത്തുവിട്ടതായി കണ്ടെത്തിയ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ട സാഹചര്യത്തിൽ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.
Thiruvananthapuram,Kerala
July 28, 2025 8:22 AM IST