Leading News Portal in Kerala

കോൺഗ്രസ്‌ തദ്ദേശ തിരഞ്ഞെടുപ്പോടെ എടുക്കാച്ചരക്കായി മാറുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ Thiruvananthapuram dcc president phone conversation congress chances bleak after lsg elections


Last Updated:

പാലോട് രവി പ്രാദേശിക നേതാവുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്

പാലോട് രവിപാലോട് രവി
പാലോട് രവി

തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ്‌ എടുക്കാച്ചരക്കായി മാറുമെന്ന് തിരുവനന്തപുരം ഡി.സി.സി. അധ്യക്ഷൻ പാലോട് രവി. പാലോട് രവിയുടെ ഓഡിയോ സന്ദേശം പുറത്തായി. ഒരു പ്രാദേശിക നേതാവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. എൽ.ഡി.എഫിന് മൂന്നാമതും തുടർഭരണം ലഭിക്കുമെന്നും, തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലടക്കം കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നും പാലോട് രവി പ്രാദേശിക നേതാവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് താഴെ വീഴും. അറുപത് മണ്ഡലങ്ങളിൽ കോൺഗ്രസ് മൂന്നാമതാകും. എൽഡിഎഫ് ഭരണം തുടരുമെന്നും, അതോടെ കോൺഗ്രസിന്റെ അധോഗതിയായിരിക്കുമെന്നും പാലോട് രവി പറഞ്ഞു. കോൺഗ്രസിലെ മുസ്ലീം വിഭാഗത്തിലുള്ളവർ മറ്റുപാര്‍ട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. കോണ്‍ഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാർട്ടികളിലേക്കും പോകുമെന്നും കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി ഫോൺ സംഭാഷണത്തിൽ പറഞ്ഞു.

ജനങ്ങളോട് നാട്ടിലിറങ്ങി സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ കോൺഗ്രസിനാളുകൾ ഉള്ളൂ എന്നും, ഒറ്റയൊരാൾക്കും ആത്മാർത്ഥതയോ പരസ്പര സ്നേഹമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ ഛിന്നഭിന്നമാക്കുകയാണെന്നും പാലോട് രവി പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്തായത്.