കന്യാസ്ത്രീകളുടെ അറസ്റ്റ്;’CBCI പ്രതികരണം വസ്തുത മറച്ചുവെച്ച്; ആസൂത്രിത മതപരിവർത്തനത്തിൽ നിന്ന് പിന്തിരിപ്പിക്കണം’ വിശ്വഹിന്ദു പരിഷത്ത്|VHP on Arrest of nuns says CBCI s response is hiding the truth We must stop planned religious conversions
Last Updated:
1968 ൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന മധ്യപ്രദേശ് ധർമ്മസ്വാതന്ത്ര്യ നിയമ പ്രകാരവും മനുഷ്യക്കടത്ത് തടയൽ നിയമപ്രകാരവുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും വിശ്വഹിന്ദു പരിഷത്ത്
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ പ്രതികൾ ആവാനിടയായ കേസിനെപ്പറ്റിയുള്ള യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് കാത്തലിക്ക് ബിഷപ്പുമാരുടെ സംഘടനയായ സിബിസിഐ നേതൃത്വം പ്രതികരിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത്.
കാര്യങ്ങൾ വ്യക്തമായി പഠിച്ച് പ്രതികരിക്കുകയും ആസൂത്രിത മതപരിവർത്തന ശ്രമങ്ങൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും അതിൽ നിന്ന് പിന്തിരിപ്പിക്കാനുമാണ് സിബിസിഐ നേതൃത്വം ചെയ്യേണ്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ പ്രസ്താവനയിൽ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് പുറത്തിറക്കിയ പ്രസ്താവന
പ്രലോഭനത്തിലൂടെയും സാമ്പത്തിക വാഗ്ദാനങ്ങളിലൂടെയും നടത്തുന്നതോ നടപ്പാക്കാൻ ശ്രമിക്കുന്നതോ ആയ മതപരിവർത്തന ശ്രമങ്ങളെ തടയാനും മനുഷ്യക്കടത്ത് തടയാനുമുള്ള നിയമങ്ങൾ നിലനിൽക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ് . ഛത്തീസ്ഗഡ്, മധ്യപ്രദേശിന്റെ ഭാഗമായിരുന്നപ്പോൾ 1968 ൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന മധ്യപ്രദേശ് ധർമ്മസ്വാതന്ത്ര്യ നിയമ പ്രകാരവും മനുഷ്യക്കടത്ത് തടയൽ നിയമപ്രകാരവുമാണ് ഇപ്പോൾ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹൈന്ദവ മേഖലകൾ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇത്തരം വ്യക്തികളും സ്ഥാപനങ്ങളും തയ്യാറാകണം. കന്യാസ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന കുട്ടികളിൽ പ്രായപൂർത്തി ആകാത്തവരും ഉണ്ടായിരുന്നു. അപ്രകാരമുള്ള കുട്ടികളിൽ ഒരാൾ തന്നെ നിർബന്ധിച്ചാണ് ആഗ്രയിലേക്ക് കന്യാസ്ത്രീകൾ കൊണ്ടുപോകുന്നത് എന്ന് പോലീസിൽ മൊഴി കൊടുത്തതായി വ്യക്തമായ തെളിവുകൾ ലഭ്യമാണ്. ഈ സാഹചര്യത്തിൽ മതപരിവർത്തനത്തിനു വേണ്ടിയുള്ള മനുഷ്യക്കടത്താണ് നടക്കുന്നതെന്ന് ധാരണയിൽ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയാണ് ഉണ്ടായത്.
കന്യാസ്ത്രീകളുടെ ഭാഗത്തു നിന്നും നിയമ വിരുദ്ധ നടപടികൾ ഉണ്ടായ സാഹചര്യത്തിൽ പോലീസിൽ വിവരമറിയിക്കുക എന്ന സാധാരണ നടപടി മാത്രമാണ് അവിടെ ഉണ്ടായത്. നിയമവിരുദ്ധമായ പ്രവർത്തികൾ ആരു ചെയ്താലും അവർ ശിക്ഷിക്കപ്പെടണം.
ഭാരതത്തെ ഏത് രീതിയിലും പൂർണമായി സുവിശേഷവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന ചില കേരളീയ ക്രൈസ്തവ പ്രസ്ഥാനങ്ങൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ മോശമായി ചിത്രീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത് ആസൂത്രിതമായ രീതിയിൽ പണമുഴുക്കി മതപരിവർത്തന ശ്രമങ്ങൾ നടത്തുന്നതിനെ പ്രാദേശികമായി വിശ്വാസികൾ എതിർക്കുന്നുണ്ടാകും. ഇപ്രകാരമുള്ള എതിർപ്പുകളെ ആസൂത്രിതമായ ഗൂഢാലോചന ആണെന്ന് പറയുകയും അപ്രകാരമുള്ള കാര്യങ്ങൾ ചെയ്യുന്നത് വിശ്വഹിന്ദു പരിഷത്ത് – ബജരംഗ്ദൾ ഉൾപ്പെടെയുള്ള സംഘ പ്രസ്ഥാനങ്ങൾ ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന നടപടി അപലപനീയമാണ്.
കാര്യങ്ങൾ വ്യക്തമായി പഠിച്ച് പ്രതികരിക്കുകയും ആസൂത്രിത മതപരിവർത്തന ശ്രമങ്ങൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും അതിൽ നിന്ന് പിന്തിരിപ്പിക്കാനുമാണ് സിബിസിഐ നേതൃത്വം ചെയ്യേണ്ടത്. ഇതിന് വിരുദ്ധമായി ഏത് സംഭവം ഉണ്ടായാലും അതിൻ്റെ എല്ലാം ഉത്തരവാദിത്വം സംഘപരിവാർ പ്രസ്ഥാനങ്ങളിലേക്ക് കെട്ടിവെക്കുന്ന നടപടിയെ വിശ്വഹിന്ദു പരിഷത്ത് ശക്തമായി എതിർക്കുന്നു- വിശ്വഹിന്ദു പരിഷത്ത് പ്രസ്താവനയിൽ പറഞ്ഞു
Thiruvananthapuram,Kerala
July 28, 2025 2:11 PM IST
കന്യാസ്ത്രീകളുടെ അറസ്റ്റ്;’CBCI പ്രതികരണം വസ്തുത മറച്ചുവെച്ച്; ആസൂത്രിത മതപരിവർത്തനത്തിൽ നിന്ന് പിന്തിരിപ്പിക്കണം’ വിശ്വഹിന്ദു പരിഷത്ത്