Leading News Portal in Kerala

‘മതം അനുഷ്‌ഠിക്കാന്‍ മാത്രമല്ല പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ട്‌;’ കന്യാസ്ത്രീകളുടെ അറസ്റ്റിൽ സിപിഎം|CPM on arrest of nuns says Constitution gives the right not only to practice religion but also to propagate it


Last Updated:

കേന്ദ്ര സര്‍ക്കാരും, ഛത്തീസ്‌ഗഢ്‌ സര്‍ക്കാരും പിന്തുടരുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലാണ്‌ വിഷയം ഗൗരവതരമാകുന്നതെന്നും പാര്‍ട്ടി പ്രസ്‌താവനയില്‍ പറഞ്ഞു

News18News18
News18

ഛത്തീസ്‌ഗഢില്‍ മതപരിവര്‍ത്തനവും, മനുഷ്യക്കടത്തും ആരോപിച്ച്‌ മലയാളികളായ രണ്ട്‌ കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടച്ച സംഭവത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ക്രിസ്‌ത്യന്‍ പ്രശ്‌നം എന്ന നിലയില്‍ മാത്രമല്ല ഈ വിഷയത്തെ കാണേണ്ടത്‌.

ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും, ന്യൂനപക്ഷാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണ്‌ സംഭവമെന്ന്‌ സി.പി.ഐ (എം) ചുണ്ടിക്കാട്ടി. മതം അനുഷ്‌ഠിക്കാന്‍ മാത്രമല്ല പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ട്‌. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ്‌ കന്യാസ്‌ത്രീകളെ ജയിലില്‍ അടച്ചത്‌.

കേന്ദ്ര സര്‍ക്കാരും, ഛത്തീസ്‌ഗഢ്‌ സര്‍ക്കാരും പിന്തുടരുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലാണ്‌ വിഷയം ഗൗരവതരമാകുന്നതെന്നും പാര്‍ട്ടി പ്രസ്‌താവനയില്‍ പറഞ്ഞു. ഛത്തീസ്‌ഗഢിലെ ദുര്‍ഗ്‌ റെയില്‍വേ സ്റ്റേഷനില്‍വെച്ച്‌ കന്യാസ്‌ത്രീകളായ സി പ്രീതി മേരി, സി വന്ദന ഫ്രാന്‍സിസ്‌ എന്നിവരെ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ വളഞ്ഞ്‌ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

നിയമം കൈയ്യിലെടുത്ത ബജ്രംഗ്‌ദള്‍ പ്രവര്‍ത്തകരെ തടയുന്നതിന്‌ പകരം ഛത്തീസ്‌ഗഢ്‌ പോലീസും, റെയില്‍വേ അധികൃതരും അവര്‍ക്കൊപ്പം നിന്നു എന്നതും ഞെട്ടലുളവാക്കുന്നതാണ്‌. ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത്‌ 2014-ന്‌ ശേഷം കുത്തനെ വര്‍ധിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. മണിപ്പൂരില്‍ നിയമവാഴ്‌ച തകര്‍ത്ത്‌ നടത്തിയ അക്രമങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ മുകസാക്ഷിയായിരുന്നു.

ഗ്രഹാം സ്റ്റെയിന്‍സും സ്റ്റാന്‍സ്വാമിയും മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്‌തവര്‍ക്കെതിരായി നടക്കുന്ന ക്രൂരമായ അക്രമങ്ങള്‍ നിര്‍ബാധം തുടരുകയാണെന്ന്‌ ഈ സംഭവവും വ്യ ക്തമാക്കുന്നതായി സി.പി.ഐ (എം) പ്രസ്‌താവന ചൂണ്ടിക്കാട്ടി. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്ന വരുണമെന്നും സിപിഎം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘മതം അനുഷ്‌ഠിക്കാന്‍ മാത്രമല്ല പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ട്‌;’ കന്യാസ്ത്രീകളുടെ അറസ്റ്റിൽ സിപിഎം