20000 രൂപയ്ക്കു മുകളിൽ പണമായി കൈ മാറിയാൽ ചെക്ക് കേസ് നിലനിൽക്കില്ല: ഹൈക്കോടതി | Kerala high court ruling on cheque bounce case for cash transaction over rs 20000
Last Updated:
നിയമവിരുദ്ധമായ ഇടപാടുകൾക്ക് പരിരക്ഷ നൽകുന്നത് കള്ളപ്പണം വെളുപ്പിക്കാൻ കോടതിയെ ഉപയോഗിക്കുന്നതിന് തുല്യമാകുമെന്നും വിധിയിൽ പറയുന്നു
എറണാകുളം: ഇരുപതിനായിരം രൂപയ്ക്കു മുകളിൽ പണമായി കൈമാറിയാൽ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസ് നില നിൽക്കില്ലെന്ന് ഹൈക്കോടതി. 20000 രൂപയ്ക്കുമേലുള്ള തുക വായ്പയായോ നിക്ഷേപമായോ പണമായി കൈപ്പറ്റുന്നത് നിരോധിച്ചിട്ടുളള ആദായനികുതി നിയമ ത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് പി.വി.കുഞ്ഞി കൃഷ്ണന്റെ ഉത്തരവ്.
ആദായനികുതി നിയമത്തിലെ സെക്ഷൻ 269 എസ്എസ് പ്രകാരം 20,000 രൂപയിൽ കൂടുതലുള്ള തുക വായ്പയായോ നിക്ഷേപമായോ പണമായി കൈമാറുന്നത് നിയമവിരുദ്ധമാണ്. ഇത്തരം ഇടപാടുകൾ ബാങ്ക് അക്കൗണ്ട് വഴിയോ, അക്കൗണ്ട് പേ ചെക്ക് വഴിയോ, ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയോ മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ.
നിയമപ്രകാരം തന്നെ നിലനില്പില്ലാത്ത ഒരു ഇടപാടിന്റെ പേരിൽ നൽകുന്ന ചെക്കിന് നിയമപരമായ പരിരക്ഷ നൽകാൻ കോടതിക്ക് സാധിക്കില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. നിയമവിരുദ്ധമായ ഇടപാടുകൾക്ക് പരിരക്ഷ നൽകുന്നത് കള്ളപ്പണം വെളുപ്പിക്കാൻ കോടതിയെ ഉപയോഗിക്കുന്നതിന് തുല്യമാകുമെന്നും വിധിയിൽ പറയുന്നു.
Ernakulam,Kerala
July 26, 2025 12:59 PM IST