Leading News Portal in Kerala

കേരളത്തിൽ വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ? സർവ്വകലാശാലകളിൽ സ്ഥിരം വിസിമാർ വേണം;സുപ്രിംകോടതി|Supreme Court criticizes interim vc appoinment says Universities need permanent VC


Last Updated:

ചാൻസലറും സംസ്ഥാന സർക്കാരുകളും തമ്മിൽ യോജിപ്പുണ്ടായിരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു

News18News18
News18

സർവ്വകലാശാലകളിൽ സ്ഥിരം വിസിമാർ വേണമെന്ന് സുപ്രീംകോടതി. സ്ഥിരം വിസി നിയമനത്തിനായുള്ള നടപടികൾ ആരംഭിക്കാൻ ചാൻസിലരോടും സർക്കാരിനോടും കോടതി നിർദേശിച്ചു. നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും ചാൻസലറും സംസ്ഥാന സർക്കാരുകളും തമ്മിൽ യോജിപ്പുണ്ടായിരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

സർവ്വകലാശാലയ്ക്ക് വൈസ് ചാൻസലർമാർ ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടിലാകുന്നത് വിദ്യാർത്ഥികളാണെന്നും കോടതി നിരീക്ഷിച്ചു. താൽക്കാലിക വിസിക്ക് കാലാവധി ആറുമാസം മാത്രമെന്ന് കേരളം പറഞ്ഞു.വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ എന്ന് കോടതി ചോദിച്ചു.

സ്ഥിരം വിസി നിയമനത്തിന് സർക്കാർ നടപടികളുമായി ചാൻസലർ സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. സ്ഥിരം വിസിയെ നിയമിക്കുന്നത് വരെ നിലവിലെ വിസിമാർ തുടരുന്നതിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്. താത്കാലിക വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസ് കാരണം വിദ്യാർത്ഥികൾ എന്തിന് ബുദ്ധിമുട്ടണമെന്ന് സുപ്രീം കോടതി ചോദിച്ചു. വിസി നിയമനത്തിനായി ചാൻസിലർ സർക്കാരുമായി കൂടിയാലോചിക്കണം എന്ന് കോടതി പറഞ്ഞു.