Leading News Portal in Kerala

കന്യാസ്ത്രീകളുടെ അറസ്റ്റ്: വായ മൂടിക്കെട്ടി പ്രതിഷേധിച്ച് ക്രൈസ്തവ സഭകൾ|Arrest of nuns in chhattisgarh Christian churches protest by covering their mouths


Last Updated:

തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് റാലി ആരംഭിച്ചത്

News18News18
News18

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത് സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കത്തോലിക്കാ സഭ. സംഭവത്തിൽ വൈദികരുടേയും വിശ്വാസികളുടേയും കന്യാസ്ത്രീകളുടേയും നേതൃത്വത്തിൽ പ്രതിഷേധ റാലിയും സംഘടിപ്പിച്ചു.

കറുത്ത റിബൺ കൊണ്ട് വാ മൂടിക്കെട്ടിയാണ് റാലി നടത്തുന്നത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് റാലി ആരംഭിച്ചത്. രാജ്ഭവന് മുന്നിലെ പൊതുയോഗത്തിൽ ബിഷപ്പുമാർ പങ്കെടുത്തു.

ന്യാസിനിമാർ മതേതര ഭാരതത്തിന്‍റെ അഭിമാനമെന്ന് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ പൊതുയോ​ഗത്തിൽ പറഞ്ഞു. സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടുവെന്നും അറസ്റ്റിലായവർ ദേശ ദ്രോഹികളല്ലെന്നും മതേതര രാഷ്ട്രത്തിലെ സഹോദരിമാരാണെന്നും അദ്ദേഹം പറഞ്ഞു.

ചൂരൽമലയിലും മുണ്ടക്കൈയിലും വരെ ക്രൈസ്തവ സമൂഹം ഓടിയെത്തി. അവരും അവരുടെ പിൻമുറയും ആണ് പ്രതിഷേധിക്കാനെത്തിയത്.