Leading News Portal in Kerala

സ്കൂളിൽ പുതിയ മെനു; ബിരിയാണി മുതൽ ഫ്രൈഡ് റൈസ് വരെ | New lunch menu in kerala schools for students from august 1 | Kerala


ആഴ്ചയിൽ ഒരിക്കലെങ്കിലും വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകണമെന്നാണ് നിർദേശം. ഇവയ്ക്കൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്നൊരു നിർദേശവും വച്ചിട്ടുണ്ട്.

മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കേണ്ടതാണ്. ഒന്നു മുതൽ എട്ടുവരെയുള്ള കുട്ടികളാകും ഉച്ചഭക്ഷണത്തിന് അർഹരാകുന്നത്. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങളുടെ നിർദേശം നൽകിയിരിക്കുന്നത്.

എന്നാൽ പരിഷ്കരിച്ച മെനു നടപ്പാക്കാനുള്ള സാമ്പത്തിക സഹായം കൂടി സർക്കാർ അനുവദിക്കണമെന്നാണ് അധ്യാപകർ മുന്നോട്ടു വയ്ക്കുന്ന ആവശ്യം. ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടികള്‍ക്ക് ആഴ്ചയില്‍ റാഗി ഉപയോഗിച്ചു റാഗി ബാള്‍സ്, മിതമായ അളവില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത റാഗി കൊഴുക്കട്ട, ഇലയട, അവില്‍ കുതിര്‍ത്തത് (വിളയിച്ചത്), പാല്‍ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങളും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മെനുവിന്റെ സാമ്പിള്‍

ഒന്നാം ദിനം: ചോറ്, കാബേജ് തോരൻ, സാമ്പാർ

രണ്ടാം ദിനം: പരിപ്പ് കറി, ചീര തോരൻ, ചോറ്

മൂന്നാം ദിനം : ചോറ്, കടല മസാല കോവയ്ക്ക തോരൻ

നാലാം ദിനം: ചോറ്, ഓലൻ, വാഴയ്ക്ക് തോരൻ

അഞ്ചാം ദിനം: ചോറ്,സോയ കറി ക്യാരറ്റ് തോരൻ

ആറാം ​ദിനം: ചോറ്, വെജിറ്റബിള്‍ കുറുമ, ബീറ്റ്റൂട്ട് തോരന്‍

ഏഴാം ദിവസം: ചോറ്, തീയല്‍, ചെറുപയര്‍ തോരന്‍

എട്ടാം ദിവസം: ചോറ്, എരിശ്ശേരി, മുതിര, തോരന്‍

ഒമ്പതാം ദിവസം: ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരന്‍

·പത്താം ദിവസം: ചോറ്, സാമ്പാര്‍, മുട്ട അവിയല്‍

·പതിനൊന്നാം ദിവസം: ചോറ്, പൈനാപ്പിള്‍ പുളിശ്ശേരി, കൂട്ടുകറി

പന്ത്രണ്ടാം ദിവസം: ചോറ്, പനീര്‍ കറി, നീളൻ പയർ തോരൻ

·പതിമൂന്നാം ദിവസം: ചോറ്, ചക്കക്കുരു പുഴുക്ക്, ചീര തോരന്‍

·പതിനാലാം ദിവസം: ചോറ്, വെള്ളരിക്ക പച്ചടി, വന്‍പയര്‍ തോരന്‍

·പതിനഞ്ചാം ദിവസം: ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല

·പതിനാറം ദിവസം: കോക്കനട്ട് റൈസ്, വെജ് കുറുമ

·പതിനേഴാം ദിവസം: എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിള്‍ മോളി

പതിനെട്ടാം ദിവസം: ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്

പത്തൊമ്പതാം ദിവസം: ചോറ്, പരിപ്പ് കുറുമ, അവിയല്‍

ഇരുപതാം ദിവസം: ലെമണ്‍ റൈസ്, കടല മസാല