Leading News Portal in Kerala

‘കല്ലേറും ചെളിയേറും കൊണ്ടിട്ടും CBCI ഏൽപ്പിച്ച ദൗത്യം ഞങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കി’; ഷോൺ ജോർജ്  completed the mission assigned by CBCI under the leadership of the BJP state president Rajeev Chandrashekhar says Shaun George on nuns bail | Kerala


Last Updated:

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രശ്നത്തിൽ നേരിട്ട് ഇടപെട്ടെന്നും ഷോൺ ജോർജ്

ജയിൽ മോചിതരായ കന്യാസ്ത്രീകൾക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷനും മറ്റ് നേതാക്കളും ദുർഗിലെ കോൺവന്റിൽജയിൽ മോചിതരായ കന്യാസ്ത്രീകൾക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷനും മറ്റ് നേതാക്കളും ദുർഗിലെ കോൺവന്റിൽ
ജയിൽ മോചിതരായ കന്യാസ്ത്രീകൾക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷനും മറ്റ് നേതാക്കളും ദുർഗിലെ കോൺവന്റിൽ

കല്ലേറും ചെളിയേറും കൊണ്ടിട്ടും CBCI ഏൽപ്പിച്ച ദൗത്യം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. കെസിബിസി ഞങ്ങളെ ഏൽപ്പിച്ച ഒരു ദൗത്യം ഞങ്ങൾ ആത്മാർത്ഥമായി പൂർത്തിയാക്കി.കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടതു മുതൽ കഴിഞ്ഞ 9 ദിവസമായി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ വലിയൊരു ടീം ഇതിനുവേണ്ടി ജോലി ചെയ്തിരുന്നു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർ എല്ലാ സഹായങ്ങളും നൽകി.

വിഷയത്തിൽ നേരിട്ട് പ്രധാനമന്ത്രി ഇടപെട്ടു. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി പ്രശ്നത്തിൽ ഇടപെട്ടു. ഇവരെ രണ്ട് പേരെയും മൂന്ന് പ്രാവശ്യം ബിജെപി സംസ്ഥാന അധ്യക്ഷൻ ഡൽഹിയിലെത്തി നേരിട്ട് കണ്ടു. എത്രയേറെ കല്ലേറും ചെളിയേറും കൊണ്ടിട്ടും രാജീവ് ചന്ദ്രശേഖർ പിന്നോട്ട് പോയില്ല. അത് അദ്ദേഹത്തിന്റെ നിയോഗമായിരുന്നു. ഒരു പ്രശ്നമുണ്ടായി, അത് നിയമപരമായ ഒരു പ്രശ്നം കൊണ്ടാണ് സംഭവിച്ചത്. നിയമപരമായ പ്രക്രിയയിലൂടെ തന്നെ മാത്രമെ അതിന് പരിഹാരം കാണാൻ കഴിയുമായിരുന്നുള്ളു. ആ പ്രക്രിയയിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്തിട്ടുണ്ടെന്നും കോൺഗ്രസും ഇടതുപക്ഷവും അല്ലാത്തവർക്ക് എന്താണ് കോടതിയിൽ സംഭവിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘കല്ലേറും ചെളിയേറും കൊണ്ടിട്ടും CBCI ഏൽപ്പിച്ച ദൗത്യം ഞങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കി’; ഷോൺ ജോർജ്