‘അമിത് ഷാ വാക്ക് പാലിച്ചു’; അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ ബിഷപ്പ് ജോസഫ് പാമ്പ്ലാനി|Bishop Joseph Pamplani happy with the bail granted to the arrested nuns says Amit Shah kept his promise | Kerala
Last Updated:
കന്യാസ്ത്രീകളുടെ അറസ്റ്റിൽ സഭ രാഷ്ട്രീയം കാണുന്നില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെടുന്ന രാഷ്ട്രീയ കക്ഷികളുണ്ടാവാം. എന്നാൽ സഭക്ക് ഈ നിലപാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദിയറിയിച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി.
അമിത് ഷാ വാക്ക് പാലിച്ചുവെന്ന് പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എടുത്ത നിലപാടിനെ ശ്ലാഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കന്യാസ്ത്രീകൾക്ക് എതിരായ കേസ് പിൻവലിക്കാനും ആവശ്യമായ നടപടികൾ ഉണ്ടാവണമെന്നും ജോസഫ് പാമ്പ്ലാനി ആവശ്യപ്പെട്ടു.
അതേസമയം ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബജ്രംഗ്ദളിനെതിരെ പരാതി നൽകി റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ.
August 02, 2025 6:26 PM IST