കണ്ണൂരിൽ എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി|Madrasa teacher who sexually abused an eight-year-old girl in Kannur surrenders in court | Kerala
Last Updated:
രാവിലെ എട്ട് മണിയോടെ മദ്രസയിലെത്തി കുട്ടിയെ ക്ലാസ് മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി
കണ്ണൂരിൽ എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ് ഷാഹിദാണ് തളിപ്പറമ്പ് കോടതിയിലെത്തി കീഴടങ്ങിയത്.
മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പോക്സോ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാവിലെ എട്ട് മണിയോടെ മദ്രസയിലെത്തി കുട്ടിയെ ക്ലാസ് മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് മുമ്പും സമാന സംഭവം ഉണ്ടായതായി കുട്ടികൾ പറയുന്നു.
പരാതിയെ തുടർന്ന് തളിപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനെയാണ് കോടതിയിൽ കീഴടങ്ങിയത്.
August 02, 2025 5:47 PM IST