Leading News Portal in Kerala

‘എന്നെ കത്തിച്ചാലും പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ടില്ല, കേരളം ഭരിക്കേണ്ടത് എങ്ങനെയെന്ന് മലപ്പുറത്തു നിന്ന് പറയേണ്ട’; വെള്ളാപ്പള്ളി നടേശൻ‌‌‌|Vellappally Natesan says Even if they burn me I will not go back on my word people from Malappuram Dont tell how to govern Kerala | Kerala


Last Updated:

മുസ്‌‌ലിം ലീഗിന്റെ ഊന്നുവടി ഇല്ലാതെ കോൺഗ്രസിനു കേരളത്തിൽ നിലനിൽപ്പില്ലെന്നും വെള്ളാപ്പള്ളി നടേശൻ‌‌‌

News18News18
News18

കായംകുളം: കേരളം ഭരിക്കേണ്ടത് എങ്ങനെയെന്ന് മലപ്പുറത്തു നിന്ന് പറയേണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

സമുദായത്തിന്റെ സങ്കടങ്ങൾ പറയുമ്പോൾ അത് പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം മതവിദ്വേഷമെന്നു പറഞ്ഞ് തന്നെ ആക്രമിക്കുകയാണെന്നും, കോലമല്ല തന്നെ കത്തിച്ചാലും പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ, ശാഖ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിക്ക കോൺഗ്രസുകാരും മലപ്പുറത്തുകാരെ തൃപ്തിപ്പെടുത്താനാണ് തന്നെ എതിർക്കുന്നത്.

മുസ്‌‌ലിം ലീഗിന്റെ ഊന്നുവടി ഇല്ലാതെ കോൺഗ്രസിനു കേരളത്തിൽ നിലനിൽപ്പില്ല. കോൺഗ്രസിന് ഒറ്റയ്ക്ക് നിന്ന് മത്സരിക്കാൻ ധൈര്യമുള്ള സീറ്റുകൾ ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘എന്നെ കത്തിച്ചാലും പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ടില്ല, കേരളം ഭരിക്കേണ്ടത് എങ്ങനെയെന്ന് മലപ്പുറത്തു നിന്ന് പറയേണ്ട’; വെള്ളാപ്പള്ളി നടേശൻ‌‌‌