Leading News Portal in Kerala

കന്യാസ്ത്രീകളെ വിട്ടയച്ചതിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റിന് കേക്കുമായി ക്രൈസ്തവ നേതാക്കൾ|a section of christian leaders say thanks with cake bjp state chief rajeev chandrasekhar in chattisgarh nun issue | Kerala


Last Updated:

വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ ഭാഗമായ പ്രതിനിധികളാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ചത്

News18News18
News18

തിരുവനന്തപുരം: ഛത്തീസ്ഗഡ് വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിന് നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ.

വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ ഭാഗമായ പ്രതിനിധികളാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ചത്.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ (മാർത്തോമാ സഭ),

റവ. ഷെറിൻ ദാസ് ( CS.I),ലെഫ്റ്റനൻ്റ് കേണൽ സാ ജു ദാനിയൽ, ലെഫ്. കേണൽ സ്നേഹ ദീപം (സാൽവേഷൻ ആർമി )ഡെന്നിസ് ജേക്കബ് (K. M . F പെന്തകോസ്ത് ചർച്ച്) റവ. BT വറുഗീസ്, റവ. യേശു ദാസൻ എന്നിവർ ബി ജെ പി അധ്യക്ഷനുമായി കൂടികാഴ്ച നടത്തി.