Leading News Portal in Kerala

ആലപ്പുഴ മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണ് രണ്ട് തൊഴിലാളികളെ ആറ്റിൽ കാണാതായി|Two workers missing in Achankovilar after bridge under construction collapses in Alappuzha | Kerala


Last Updated:

ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടികുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് നിർമ്മാണത്തിലിരിക്കെ അച്ചൻ കോവിലാറ്റിൽ തകർന്നു വീണത്

News18News18
News18

ആലപ്പുഴ: മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണ് രണ്ട് തൊഴിലാളികളെ അച്ചൻകോവിലാറിൽ കാണാതായി. ഏഴ് തൊഴിലാളികളാണ് വെള്ളത്തിൽ വീണത്. ഇതിൽ രണ്ട് പേരെ കാണാനില്ല.

മറ്റുള്ളവർ നീന്തി കരക്കെത്തിയിരുന്നു. ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് നിർമ്മാണത്തിലിരിക്കെ തകർന്നു വീണത്.

പാലത്തിന്റെ ഗർഡർ ഇടിഞ്ഞു വീഴുകയായിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി പാലത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ട്. ഇപ്പോഴും നിർമ്മാണ് പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഇതിന്റെ നടു ഭാ​ഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്. തൊഴിലാളികളായ കല്ലുമല മാവേലിക്കര സ്വദേശിയായ കിച്ചു രാ​ഘവ്, കരുവാറ്റ സ്വദേശി ബിനു എന്നിവരെയാണ് കാണാതായത്.

ഇവർക്കായി തിരച്ചിൽ തുടരുകയാണ്. കാണാതായ തൊഴിലാളികൾക്ക് വേണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. മന്ത്രി സജി ചെറിയാൻ അപകട സ്ഥലത്തെത്തി.