Leading News Portal in Kerala

‘പ്രശാന്തനും പി.പി. ദിവ്യയും തമ്മിലുള്ള ബന്ധം അന്വേഷിച്ചില്ല’: നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം|ADM Naveen Babu family demands further investigation into his death | Kerala


Last Updated:

പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു

News18News18
News18

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതൽ അന്വേഷണ സംഘം നീങ്ങിയതെന്നും ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നും ആരോപിച്ചാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുടുംബം ഹർജി സമർപ്പിച്ചത്.

തെളിവുകളെ നിരാകരിച്ച് പ്രതിക്ക് അനുകൂലമാക്കി തീർത്തു. പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പെട്രോൾ പമ്പ് തുടങ്ങാൻ നവീൻ ബാബുവിനു അപേക്ഷ നൽകിയ പ്രശാന്തന്റെ ആരോപണത്തിന് തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് അഭിഭാഷകനായ ജോൺ എസ്. റാഫ് മുഖേന സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

പ്രശാന്തനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയും തമ്മിലുള്ള ബന്ധം ഒരിക്കൽ പോലും പൊലീസ് അന്വേഷിച്ചില്ല.

ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ.ഗീത നടത്തിയ അന്വേഷണ റിപ്പോർട്ടിലും നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് പറയുന്നുണ്ട്.

പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയിട്ടില്ല.കലക്ടർക്ക് മുന്നിൽ തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെന്നത് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തിയെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ മാത്രമാണ് കേസിൽ പ്രതി. എഡിഎം നവീന‍് ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ വിളിക്കാതെ എത്തിയ ദിവ്യയുടെ ആക്ഷേപിച്ചതിനെത്തുടർന്നാണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. നവീൻ ബാബു കൈക്കൂലിക്കാരനാണെന്ന തരത്തിലാണ് കലക്ടറുടെ സാന്നിധ്യത്തിൽ ദിവ്യ അന്ന് സംസാരിച്ചിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘പ്രശാന്തനും പി.പി. ദിവ്യയും തമ്മിലുള്ള ബന്ധം അന്വേഷിച്ചില്ല’: നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം