Leading News Portal in Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതിയും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി|Fraud in Diya Krishna s firm Second accused surrenders at Crime Branch office | Kerala


Last Updated:

കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു

ദിയ കൃഷ്ണയുടെ കടയിലെ മുൻജീവനക്കാരികൾ, കൃഷ്ണകുമാറും ദിയ കൃഷ്ണയുംദിയ കൃഷ്ണയുടെ കടയിലെ മുൻജീവനക്കാരികൾ, കൃഷ്ണകുമാറും ദിയ കൃഷ്ണയും
ദിയ കൃഷ്ണയുടെ കടയിലെ മുൻജീവനക്കാരികൾ, കൃഷ്ണകുമാറും ദിയ കൃഷ്ണയും

നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പൽ രണ്ടാം പ്രതി കീഴടങ്ങി. രണ്ടാംപ്രതി ദിവ്യയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്.

അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു.

തട്ടിയെടുത്ത പണം മൂവരും വീതിച്ചെടുത്തെന്നും അതുപയോഗിച്ച് സ്കൂട്ടറും സ്വർണവും വാങ്ങിയെന്നും പോലീസ് കണ്ടെത്തി. സംഭവത്തിലെ മറ്റൊരു പ്രതിയായ ദിവ്യ ഇപ്പോഴും കീഴടങ്ങിയിട്ടില്ല.

സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പണയം വച്ചിരിക്കുന്ന സ്വര്‍ണം വീണ്ടെടുക്കാനുള്ള നീക്കം തുടരുകയാണ്. നികുതി വെട്ടിക്കാന്‍ വേണ്ടി ദിയ കൃഷ്ണ പറഞ്ഞിട്ടാണ് ക്യുആര്‍ കോഡ് മാറ്റി തങ്ങളുടെ അക്കൗണ്ടിലേക്കു പണം സ്വീകരിച്ചതെന്നാണ് ആദ്യം ജീവനക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇതു കളവാണെന്നും തെളിഞ്ഞു.