Leading News Portal in Kerala

കൊല്ലത്ത് ബസ് കാത്തുനിന്നവർക്ക് നേരെ നിയന്ത്രണംവിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു| Two killed as mini lorry crashes into people waiting for bus in Kollam | Kerala


Last Updated:

പനവേലി സ്വദേശിനി സോണിയ (42), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ വിജയൻ (65) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്

സോണിയ, ശ്രീക്കുട്ടിസോണിയ, ശ്രീക്കുട്ടി
സോണിയ, ശ്രീക്കുട്ടി

കൊല്ലത്ത് ബസ് കാത്തുനിന്നവർക്കുനേരെ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. കൊല്ലം കൊട്ടാരക്കര പനവേലിയിലാണ് നാടിനെ നടുക്കിയ അപകടം. പനവേലി സ്വദേശിനി സോണിയ (42), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ വിജയൻ (65) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ഡെലിവറി വാൻ ആയി ഉപയോഗിക്കുന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ടത്. മിനി ലോറിയും, ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ.