Leading News Portal in Kerala

ആർക്കാണ് ഇവളുടെ ‘ബെസ്റ്റി’ ആകാൻ അവകാശം? പെൺകുട്ടിയുടെ മുന്നിൽ അങ്കം കുറിച്ച് വീഡിയോ എടുത്ത് പ്ലസ് വൺ വിദ്യാർത്ഥികൾ Two plus one students fight with each other and takes video on the rights for being bestie of a girl | Kerala


Last Updated:

വിദ്യാർഥികൾ തമ്മിലടിക്കുന്നതിന്റെ വീഡിയോ ക്ളാസിലെ മറ്റൊരു വിദ്യാർഥി പകർത്തുകയും സോഷ്യഷൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു

പ്രതീകാത്മക ചിത്രം  ( എഐ ജനറേറ്റഡ്)പ്രതീകാത്മക ചിത്രം  ( എഐ ജനറേറ്റഡ്)
പ്രതീകാത്മക ചിത്രം ( എഐ ജനറേറ്റഡ്)

ആർക്കാണ് ‘ബെസ്റ്റി’ ആകാൻ അവകാശം എന്ന തർക്കത്തിനൊടുവിൽ പെൺകുട്ടിയുടെ മുന്നിൽ അങ്കം കുറിച്ച് വീഡിയോ എടുത്ത് പ്ലസ് വൺ വിദ്യാർത്ഥികൾ. കാഞ്ഞിരമറ്റത്തെ ഒരു എയ്ഡഡ് സ്കൂളിലാണ് വിദ്യാർത്ഥികൾ തമ്മിൽ സിനിമ സ്റ്റെലിൽ ഏറ്റുമുട്ടിയത്. സുഹൃത്തായ പെൺകുട്ടിയെ ബെസ്റ്റി‘ (ബെസ്റ്റ് ഫ്രണ്ടിന് യുവാക്കൾക്കിടയിൽ പ്രചരിക്കുന്ന പദം) എന്ന് വിളിക്കാൻ ആർക്കാണ് അവകാശം എന്ന തർക്കമാണ് അടിയിൽ കലാശിച്ചത്. വിദ്യാർഥികൾ തമ്മിലടിക്കുന്നതിന്റെ വീഡിയോ ക്ളാസിലെ മറ്റൊരു വിദ്യാർഥി പകർത്തുകയും സോഷ്യഷൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കൂട്ടുകാരെ എൽപ്പിച്ച ശേഷമായിരുന്നു രണ്ടുപേരുടെയും സംഘട്ടനം. ഒടുവിൽ സ്കൂൾ അധികൃതർ മുളന്തുരുത്തി പൊലീസിനെ സമീപിച്ച് അടിപിടിയുടെ ദൃശ്യങ്ങൾ ഹാജരാക്കി.  

സംഭവം ഗൗരവമേറിയതാണെന്നും അടിപിടിയിൽ ഒരാൾക്ക് കാര്യമായി മർദ്ദനമേറ്റിട്ടുണ്ടെന്നും മുളന്തുരുത്തി എസ്എച്ച്ഒ കെപി മഹേഷ് പറഞ്ഞു. രണ്ട് കുട്ടികളുടെയും രക്ഷകർത്താക്കളെ വിളിച്ചുവരുത്തി സംസാരിച്ചിട്ടുണ്ടെന്നും കുട്ടികളോട് സംഭവത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മർദനത്തിൽ  കൂടുതൽ പരിക്കേറ്റ കുട്ടിയുടെ രക്ഷകർത്താക്കൾ കേസെടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടെങ്കിലും കുട്ടികളുടെ പ്രായവും അനന്തരഫലങ്ങളും കണക്കിലെടുത്ത് കേസ് വേണ്ടെന്നു വയ്ക്കുകയായിരുന്നു.

രക്ഷിതാക്കളുടെ ആവശ്യപ്രകാരം പൊലീസ് കേസെടുത്തില്ല. പകരം കുട്ടികൾക്ക് കൌൺസലിംഗ് അടക്കമുള്ള സഹായത്ത്ന് ശുപാർശ ചെയ്ത് എറണാകുളം ശിശു ക്ഷേമ സമിതിക്ക് സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് തീരുമാനിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ആർക്കാണ് ഇവളുടെ ‘ബെസ്റ്റി’ ആകാൻ അവകാശം? പെൺകുട്ടിയുടെ മുന്നിൽ അങ്കം കുറിച്ച് വീഡിയോ എടുത്ത് പ്ലസ് വൺ വിദ്യാർത്ഥികൾ