Leading News Portal in Kerala

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് അറ്റൻഡറെ പിരിച്ചു വിട്ടു Attendant who molested woman undergoing surgery at Kozhikode Medical College dismissed | Kerala


Last Updated:

തന്റെ നിയമ പോരാട്ടം വിജയം കണ്ടതായി അതിജീവിത പറഞ്ഞു

News18News18
News18

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച അറ്റൻഡറെ പിരിച്ചു വിട്ടു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മെ‍ഡിക്കൽ കോളേജ് പ്രിൻസിപ്പൽ

അറ്റൻഡർ എ.എം.ശശീന്ദ്രനെ പിരിച്ചുവിട്ടുകൊണ്ട് നടപടിയെടുത്തത്. തന്റെ നിയമ പോരാട്ടം വിജയം കണ്ടതായി അതിജീവിത പറഞ്ഞു. മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ വച്ചാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ ഐസിയുവിൽ കൊണ്ടു വന്ന ശേഷം മടങ്ങിപ്പോയ അറ്റൻഡർ കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തിയാണ് യുവതിയെ പീഡനത്തിനിരയാക്കിത്. ഈ സമയം ഗുരുതരാവസ്ഥയിളുള്ള മറ്റൊരു രോഗിയുടെ ഒപ്പമായിരുന്നു മറ്റ് ജീവനക്കാരെല്ലാം. ഈ സമയത്താണ് പീഡനം നടന്നത്.യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടർന്ന്, പൊലീസിൽ പരാതി നൽകുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് അറ്റൻഡറെ പിരിച്ചു വിട്ടു