കൊലപാതകത്തിന് ജീവപര്യന്തം അനുഭവിക്കുന്ന ഭർത്താവിന് ഭാര്യയുടെ ഗർഭപരിചരണത്തിന് ഹൈക്കോടതി പരോൾ നിഷേധിച്ചു Kerala High court denies parol to life term prisoner for care for pregnant wife | Kerala
Last Updated:
ഭർത്താവിന് പരോൾ നൽകണമെന്ന ആവശ്യവുമായി കണ്ണൂർ സ്വദേശിനിയാണ് ഹൈക്കോടതിയെ സമീപിച്ചത്
ഭാര്യയുടെ ഗർഭപരിചരണത്തിന് പരോൾ അനുവദിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. വിയ്യൂർ സെന്റർ ജയിലിൽ കൊലപാതക കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഭർത്താവിന് പരോൾ നൽകണമെന്ന ഭാര്യയുടെ ആവശ്യമാണ് കോടതി തള്ളിയത്. കണ്ണൂർ സ്വദേശിനിയാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ജയിൽവാസം എന്നാൽ ഭൗതികമായ ആവശ്യങ്ങളുടെ നിയന്ത്രണം മാത്രമല്ല മൗലിക അവകാശങ്ങളുടെ കൂടി നിയന്ത്രണം ആണെന്നും ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കി.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട തടവുകാർ ഒഴികെയുള്ള ഏതൊരു തടവുകാരനും വളരെ അടുത്ത ബന്ധുക്കളുടെ മരണം, ഗുരുതരമായ രോഗം, വളരെ അടുത്ത ബന്ധുക്കളുടെ വിവാഹം, വീട് ഭാഗികമായോ പൂർണ്ണമായോ തകർന്നുവീഴുക തുടങ്ങിയ സാഹചര്യങ്ങളിലല്ലാതെ അടിയന്തരാവധിക്ക് അർഹതയില്ലെന്നും കോടതി വ്യക്തമാക്കി.
Kochi [Cochin],Ernakulam,Kerala
August 08, 2025 10:26 PM IST
കൊലപാതകത്തിന് ജീവപര്യന്തം അനുഭവിക്കുന്ന ഭർത്താവിന് ഭാര്യയുടെ ഗർഭപരിചരണത്തിന് ഹൈക്കോടതി പരോൾ നിഷേധിച്ചു