Leading News Portal in Kerala

‘കൊല്ലാൻ വന്നവരോടു വാത്സല്യത്തോടെ പെരുമാറിയ പാരമ്പര്യമാണ് സിപിഎമ്മിന്; കയ്യും കാലും വെട്ടുന്ന പാർട്ടിയല്ല’| CPM has a tradition of treating those who came to kill with affection says ep jayarajan | Kerala


Last Updated:

രാജ്യസഭാ എംപി സി. സദാനന്ദന്റെ കാലുകൾ വെട്ടിയ സംഭവത്തിൽ സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്ന് പറഞ്ഞതുകൊണ്ട് അവർ അന്തിമമായി കുറ്റക്കാരാണെന്ന് കരുതരുതെന്നും ഇ.പി. ജയരാജൻ

News18News18
News18

കണ്ണൂര്‍: കൊല്ലാൻ വന്നവരോടു വാത്സല്യത്തോടെ പെരുമാറിയ പാരമ്പര്യമാണ് സിപിഎമ്മിനെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. രാജ്യസഭാ എംപി സി. സദാനന്ദന്റെ കാലുകൾ വെട്ടിയ സംഭവത്തിൽ സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്ന് പറഞ്ഞതുകൊണ്ട് അവർ അന്തിമമായി കുറ്റക്കാരാണെന്ന് കരുതരുതെന്നും തെറ്റ് ആർക്കും സംഭവിക്കാമെന്നും ഇ.പി. ജയരാജൻ.

സിപിഎം ആരെയെങ്കിലും ആക്രമിക്കുന്ന പാര്‍ട്ടിയോ കാലും കയ്യും വെട്ടുന്ന പാര്‍ട്ടിയോ അല്ല. കോടതി കുറ്റക്കാരാണെന്ന് വിധിച്ച നിരവധി പേരെ വിട്ടയച്ച സംഭവവമുണ്ടായിട്ടുണ്ട്.

ജീവന്‍ കൊടുത്തും ജനങ്ങളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഭരണഘടനയും നിയമവ്യവസ്ഥയും വച്ചുകൊണ്ടുള്ള സ്ഥാനം കോടതിക്കുണ്ട്. അതുകൊണ്ട് എല്ലാ കാര്യങ്ങളും നൂറു ശതമാനം ശരിയാകണമെന്നില്ലെന്നും ജയരാജൻ പ്രതികരിച്ചു.

അതേസമയം കൊടി സുനിയുടെ പരസ്യമദ്യപാനത്തില്‍ കേസെടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, കേസെടുത്തില്ലേ, അത് ആദ്യം അംഗീകരിക്കൂ എന്നായിരുന്നു ഇപിയുടെ മറുപടി.

ഏതു വിഷയം വന്നാലും അതേപ്പറ്റി കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ദിവസം, മണിക്കൂര്‍ താമസിച്ചുപോയി എന്ന് പറയുന്നതില്‍ ഔചിത്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘കൊല്ലാൻ വന്നവരോടു വാത്സല്യത്തോടെ പെരുമാറിയ പാരമ്പര്യമാണ് സിപിഎമ്മിന്; കയ്യും കാലും വെട്ടുന്ന പാർട്ടിയല്ല’