Leading News Portal in Kerala

മദ്യവിൽപ്പന ഓണ്‍ലൈനിലേക്ക്; ബെവ്‍കോ മൊബൈൽ ആപ്പ് സ്വിഗ്ഗിക്കും താത്പര്യം Liquor sales to go online in Bevco mobile app Companies including Swiggy expressed interest | Kerala


Last Updated:

വരുമാന വദ്ധനവ് ലക്ഷ്യമിട്ടാണ് ബെവ്കോയുടെ  പുതിയ നീക്കം

സംസ്ഥാനത്തെ മദ്യവിൽപ്പന ഓണ്‍ലൈനിലേക്ക്.  ഓൺലൈൻ മദ്യ വിൽപ്പനയ്ക്കുള്ള വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. വരുമാന വദ്ധനവ് ലക്ഷ്യമിട്ടാണ് ബെവ്കോയുടെ  പുതിയ നീക്കം.2000 കോടി രൂപയുടെ വരമാന വർദ്ധനവാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കി. നിബന്ധനകൾക്ക് വിധേയമായിട്ടാകും ഓൺലൈൻ മദ്യ വിൽപന.

സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്ന് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. മൂന്ന് വർഷം മുൻപ് ഓൺലൈൻ മദ്യ വിൽപനയ്ക്ക് ബെവ്കോ സർക്കാരിനോട് അനുമതി തേടിയിരുന്നെങ്കിലും നൽകിയിരുന്നില്ല. 23വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനിൽ മദ്യം വാങ്ങാൻ കഴിയുക. ഇതിനായി പ്രായം തെളിയിക്കുന്ന രേഖ നൽകണം.

വിനോദ സഞ്ചാരികൾക്കടക്കം ലഭ്യമാകുന്നതരത്തിൽ വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്നും വിദേശ നിര്‍മിത ബിയര്‍ വിൽപ്പന അനുവദിക്കണമെന്നും ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.