Leading News Portal in Kerala

‘ഇനിയും കേക്കുമായി പോകും; ക്ലീമിസ് പിതാവ് കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖറുമൊത്ത് അത്താഴം കഴിച്ചല്ലോ ?’ ഷോൺ ജോർജ് | Shone George said that BJP will visit Christian priests with cake In future too | Kerala


Last Updated:

ബിജെപി എല്ലാവരെയും ഒരുപോലെ കാണുന്ന പാർട്ടിയാണെന്നും എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഷോൺ ജോർജ് പറഞ്ഞു

ഷോൺ ജോർജ്ഷോൺ ജോർജ്
ഷോൺ ജോർജ്

കോട്ടയം: കേരളത്തിൽ ഒരേയൊരു മതേതര പാർട്ടിയാണ് ഉള്ളൂവെന്നും അത് ബിജെപിയാണെന്ന് ഷോൺ ജോർജ്. ക്രിസ്മസിന് ഇനിയും കേക്കുമായി പോകുമെന്നും കഴിഞ്ഞ ദിവസം ക്ലീമിസ് പിതാവ് അത്താഴം കഴിച്ചത് രാജീവ് ചന്ദ്രശേഖറുമൊത്തല്ലേയെന്നും ഷോൺ ചോദിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ക്രിസ്മസിന് ഇനിയും കേക്കുമായി പോകും. കേക്കുമായി പോകേണ്ടെന്ന് പറഞ്ഞ ക്ലിമീസ് പിതാവ് കഴിഞ്ഞ ദിവസം കത്തോലിക്കാ ബാവയ്ക്ക് നൽകിയ സ്വീകരണത്തിൽ രാജീവ് ചന്ദ്രശേഖറിനെ വിളിച്ചിരുന്നു. അദ്ദേഹവും ഒത്തല്ലേ അത്താഴം കഴിച്ചത്. കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടു. ക്രിസ്മസിന് ഞങ്ങൾ കേക്കുമായി പോകും. ഓണത്തിന് ചിപ്സുമായും പോകും. കേരളത്തിൽ ഒരു മതേതര പാർട്ടിയെയൂള്ളൂ, അത് ബിജെപിയാണ്. ബാക്കിയെല്ലാരും പൊളിറ്റിക്കൽ ഇസ്ലാമാണെന്ന് ഷോൺ ജോർജ് പറഞ്ഞു.

യുഡിഎഫിനുള്ളിൽ മുസ്ലീംലീ​ഗ് വെറും കറിവേപ്പിലയാണ്. ബിജെപി എല്ലാവരെയും ഒരുപോലെ കാണുന്ന പാർട്ടിയാണെന്നും എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മറ്റ് പാർട്ടികൾ വിഭാഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും ഷോൺ ജോർജ് ആരോപിച്ചു.

കോൺ​ഗ്രസും കമ്മ്യൂണിസ്റ്റും നടത്തുന്ന മത്സരം ഒന്നു മാത്രമാണുള്ളത്. ആരാണ് കേരളത്തിലെ പൊളിറ്റിക്കൽ ഇസ്ലാമിനെ പ്രീണിപ്പിക്കുന്നത്. ബിജെപി ഓണവും ക്രിസ്മസും റംസാനും ആഘോഷിക്കും. തൃശ്ശൂരിൽ കോൺഗ്രസും സിപിഐയും ഉയർത്തിയ കള്ളവോട്ട് ആരോപണവും ഷോൺ നിഷേധിച്ചു. ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി ജയിച്ച അന്ന് മുതൽ സിപിഎമ്മും കോൺഗ്രസും ഇത്തരം ആരോപണങ്ങൾ തുടങ്ങിയതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര സംവിധാനമാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തുകയാണെന്നും ഷോൺ കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ഇനിയും കേക്കുമായി പോകും; ക്ലീമിസ് പിതാവ് കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖറുമൊത്ത് അത്താഴം കഴിച്ചല്ലോ ?’ ഷോൺ ജോർജ്