‘നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ല’; മന്ത്രി സജി ചെറിയാൻ The case against actress Shweta Menon will not stand says Minister Saji Cherian | Kerala
Last Updated:
ശ്വേതാ മേനോൻ മികച്ച നടിയും മലയാള സിനമയ്ക്ക് ഒരുപാടു സംഭാവനകൾ നൽകിയ കരുത്തുറ്റ സ്ത്രീയാണെന്നും മന്ത്രി
നടി ശ്വേതാമേനോന് എതിരെ നൽകിയിരിക്കുന്ന കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാമേനോൻ മത്സരിക്കുന്നത് ഇഷ്ടപ്പെടാത്തവർ അവരെ ഒഴിവാക്കാൻ വേണ്ടിക്കൊടുത്ത കേസാകാമിതെന്ന് മന്ത്രി പറഞ്ഞു. അങ്ങനെയുള്ള കുറ്റമൊന്നും ശ്വേതാമേനോൻ ചെയ്യില്ലെന്നും സമ്പത്തിനുവേണ്ടി അവർ അങ്ങനെ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മലയാള സിനിമ മേഖലയിയൽ സ്ത്രീകൾ ഭാരവാഹികളായി വരണമെന്നും അവർക്ക് പ്രാധാന്യം നൽകമമെന്നുമാണ് തന്റെ അഭിപ്രായമെന്നും ശ്വേതാ മേനോൻ മികച്ച നടിയും മലയാള സിനമയ്ക്ക് ഒരുപാടു സംഭാവനകൾ നൽകിയ കരുത്തുറ്റ സ്ത്രീയാണെന്നും മന്ത്രി പറഞ്ഞു.
‘അമ്മ’ സംഘടനയ്ക്കകത്തെ പ്രശ്നം അവർ ചർച്ചചെയ്തു പരിഹരിക്കണം. സിനിമാരംഗത്തെ കാര്യങ്ങൾ പരസ്പരം യോജിച്ച് കൊണ്ടുപൊകണമെന്നാണ് സർക്കാരിന് നിർദേശിക്കാനുള്ളത്. അതിന്റെ ഭാഗമായാണ് കോൺക്ലേവ് നടത്തിയയ്. യോജിപ്പ് അഗ്രഹിക്കാത്ത ചിലരുണ്ട്. അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും സിനിമ നയം വരുന്നതോടെ പല പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
Alappuzha,Kerala
August 11, 2025 11:51 AM IST