Leading News Portal in Kerala

കോതമംഗലം വിഷയത്തിൽ ശക്തമായ നടപടിവേണം; സമാനമായ സംഭവങ്ങൾ കൊട്ടാരക്കരയിലും നിലമ്പൂരും; ഷോൺ ജോർജ്|Strong action should be taken in the Kothamangalam issue says shone george | Kerala


Last Updated:

ലൗ ജിഹാദ് കേരളത്തിലൊരു പ്രവണതയായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഷോൺ ജോർജ്

News18News18
News18

കോതമംഗലത്ത് 23കാരി സോനാ എൽദോസ് ജീവനൊടുക്കിയ സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. മതം മാറണം എന്ന് പറയുക മാത്രമല്ല, അതിന് നിർബന്ധിക്കുകയും ആ പെൺകുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്തു.

ഇത് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ലൗ ജിഹാദ് മായി ബന്ധപ്പെട്ട മൂന്നാമത്തെ പരാതിയാണ് തനിക്ക് ലഭിക്കുന്നത്. കൊട്ടാരക്കരയിൽ സമാനമായ സാഹചര്യമായിരുന്നു. നിലമ്പൂരിലും അങ്ങനെ തന്നെ.

കേരളത്തിൽ ഇതൊരു പ്രവണതയായി മാറിക്കൊണ്ടിരിക്കുകയാണ്. ലൗ ജിഹാദിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. ഭാരതീയ ജനത പാർട്ടി വിഷയത്തെ ഗൗരവകരമായ കാണുന്നവെന്നും ഷോൺ ജോർജ്.