സെക്രട്ടേറിയേറ്റിന് മുന്നിൽവച്ച് കെഎസ്ആർടിസി ബസ് ഇടിച്ചു; ഭർത്താവിന്റ മുന്നിൽ വച്ച് ഭാര്യ മരിച്ചു | KSRTC bus accident near the secretariat resulted in the death of a woman in Thiruvananthapuram | Kerala
Last Updated:
ഡ്രൈവര്‍ ശ്രദ്ധിക്കാതെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുമ്പിൽ വച്ച് കെഎസ്ആർടിസി ബസ് ഇടിച്ച് 62 കാരി മരിച്ചു. പേയാട് സ്വദേശി ഗീതയാണ് ഭർത്താവിന്റെ മുന്നിൽ വച്ച് അപകടത്തിൽ മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോഴാണ് ബസ് ഇടിച്ചത്. ഇന്ന് രാവിലെ 10.15-നായിരുന്നു സംഭവം.
ഭർത്താവ് പ്രദീപിനൊപ്പെം ജനൽ ആശുപത്രിയിലേക്ക് പോകാൻ ബസ്സിറങ്ങിയതായിരുന്നു ഗീത. അതേ ബസ്സിന്റെ മുന്നിലൂടെ ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
ഉടൻ തന്നെ പൊലീസ് നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ശ്രദ്ധിക്കാതെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം.
Thiruvananthapuram,Kerala
August 12, 2025 3:46 PM IST
സെക്രട്ടേറിയേറ്റിന് മുന്നിൽവച്ച് കെഎസ്ആർടിസി ബസ് ഇടിച്ചു; ഭർത്താവിന്റ മുന്നിൽ വച്ച് ഭാര്യ മരിച്ചു