Leading News Portal in Kerala

വയനാട്ടിൽ ഒരേ മേൽവിലാസത്തിൽ 52 വോട്ടുകൾ; സംശയാസ്പദമായി 93,499 വോട്ടുകൾ’; രാഹുലിനും പ്രിയങ്കയ്ക്കും ബിജെപിയുടെ വെല്ലുവിളി|BJP challenges Rahul and Priyanka gandhi alleges that 52 votes at the same address in Wayanad and 93499 votes are suspicious | Kerala


Last Updated:

തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോടും എസ്പി നേതാവ് ഡിംപിള്‍ യാദവിനോടും രാജിവയ്ക്കണമെന്ന് അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടു

News18News18
News18

രാഹുല്‍ ഗാന്ധിയുടെ വോട്ടുകവര്‍ച്ച ആരോപണത്തിനെതിരെ ബിജെപി. പ്രിയങ്കാ ഗാന്ധി വിജയിച്ച വയനാട്ടിലും രാഹുല്‍ ​ഗാന്ധി വിജയിച്ച റായ്ബറേലിയിലും അടക്കം വോട്ടര്‍ പട്ടികയില്‍ വൻ ക്രമക്കേട് നടന്നെന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. വയനാട്ടിൽ ഒരേ മേൽവിലാസത്തിൽ 52 വോട്ടുകൾ ഉണ്ടെന്നും 93,499 സംശയാസ്പദമായ വോട്ടര്‍മാരുണ്ടെന്നും ബിജെപി ആരോപിച്ചു.

ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ആരോപണങ്ങളുമായെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിൽ നിർത്തി വോട്ടുകവര്‍ച്ച ആരോപണത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇന്ത്യ സഖ്യം വലിയ പ്രതിഷേധങ്ങൾ അഴിച്ചുവിടുന്നതിനിടെയാണ് തിരിച്ചടിച്ച് ബിജെപി രം​ഗത്തെത്തിയിരിക്കുന്നത്.

റായ്ബറേലി, വയനാട്, ഡയമണ്ട് ഹാര്‍ബര്‍, കനൗജ് എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ ഉണ്ടായെന്നും ആരോപിച്ചു. അതിനാല് ഇവിടങ്ങളിൽ വിജയിച്ച രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി , അഭിഷേക് ബാനര്‍ജി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളും രാജിവെക്കണമെന്ന് ബിജെപി.

തമിഴ്നാട്ടിലെ കൊളത്തൂര്‍ നിയമസഭാ സീറ്റിലും ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭാ സീറ്റിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ഉണ്ടെന്ന് അനുരാഗ് ഠാക്കൂർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനോടും എസ്പി നേതാവ് ഡിംപിള്‍ യാദവിനോടും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

വയനാട്ടിൽ ഒരേ മേൽവിലാസത്തിൽ 52 വോട്ടുകൾ; സംശയാസ്പദമായി 93,499 വോട്ടുകൾ’; രാഹുലിനും പ്രിയങ്കയ്ക്കും ബിജെപിയുടെ വെല്ലുവിളി