തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തെന്ന തുറന്നുപറച്ചിലുമായി കൊല്ലത്തെ കോൺഗ്രസ് നേതാവ് | Kollam Congress leader openly admits to Bogus voting | Kerala
Last Updated:
സിപിഎം പാരമ്പര്യമുള്ള കുടുംബങ്ങളെ കൊണ്ടുപോയി കോൺഗ്രസിനുവേണ്ടി എങ്ങനെയാണ് വോട്ട് ചെയ്തതെന്ന് നേതാവ് വെളിപ്പെടുത്തി
കൊല്ലം: കള്ളവോട്ട് സംബന്ധിച്ച് ഗുരുതര വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ്. കൊല്ലം കിളിക്കൊല്ലൂർ മണ്ഡലം പ്രസിഡന്റ് അസിമദ്ദൂനാണ് ഡിസിസിയിൽ നടന്ന യോഗത്തിനിടെ വെളിപ്പെടുത്തൽ നടത്തിയത്. 2005-ൽ ചെയ്ത കള്ള വോട്ടിനെ കുറിച്ചാണ് കോൺഗ്രസ് നേതാവ് വെളിപ്പെടുത്തൽ നടത്തിയത്.
ഈ യോഗത്തിൽ കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. കൊല്ലം ഡിസിസിയിൽ മാസങ്ങൾക്ക് മുമ്പ് നടന്ന യോഗത്തിലാണ് ഈ വെളിപ്പെടുത്തൽ. ഇതിന്റെ ദൃശ്യങ്ങൾ അടക്കം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
2005-ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തങ്ങൾ എങ്ങനെയാണ് ജയിച്ചതെന്നാണ് പുറത്തു വന്ന വീഡിയോയിൽ അസിമദ്ദൂൻ പറയുന്നത്. കള്ളവോട്ട് കള്ളവോട്ട് എന്ന് കേട്ടിട്ടുള്ളതിനപ്പുറം അത് എങ്ങനെയാണ് ചെയ്തെന്നും വെളിപ്പെടുത്തുന്നു. അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്നു എ. ഷാനവാസ് കയ്യിൽ ഒരു ലിക്വിഡ് കൊണ്ടു വന്നു തന്നുവെന്നും പറ്റാവുന്നത്ര വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നുമാണ് അസുമുദ്ദീന്റെ വെളിപ്പെടുത്തൽ. അതിന് ശേഷം എങ്ങനെയാണ് വോട്ട് ചോയ്തതെന്നും സിപിഎം പാരമ്പര്യമുള്ള കുടുംബങ്ങളെ കൊണ്ടുപോയി കോൺഗ്രസിനുവേണ്ടി എങ്ങനെയാണ് വോട്ട് ചെയ്തതെന്നുമാണ് പറഞ്ഞിരിക്കുന്നത്.
മാസങ്ങൾക്ക് മുമ്പാണ് കെപിസിസിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റുമായി വിളിച്ചു ചേർത്ത് യോഗം നടത്തിയത്. ഈ യോഗത്തിലാണ് ഗുരുതര വെളിപ്പെടുത്തലും നടന്നത്. വരുന്ന തെരഞ്ഞടുപ്പിനെ എങ്ങനെയാണ് സമീപിക്കേണ്ടതെന്നും കുറഞ്ഞ വോട്ടുള്ള മണ്ഡലങ്ങളിൽ വിജയിക്കാനുള്ള ഒരു തന്ത്രമായിട്ടാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
Kollam,Kollam,Kerala
August 14, 2025 8:22 AM IST