കോതമംഗലത്ത് ജീവനൊടുക്കിയ പെൺകുട്ടി യാക്കോബായ സഭാംഗമെന്ന് അറിയില്ലായിരുന്നു; സഭാ സിനഡ് സെക്രട്ടറി|not know girl who ends life in Kothamangalam was a member of Jacobite Church says Synod Secretary | Kerala
Last Updated:
സെൻസിറ്റീവ് ആയ ഒരു വിഷയം ആയത് കൊണ്ട് അതിനെ കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ലെന്നും സഭ സിനഡ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്
കോതമംഗലത്ത് ആത്മഹത്യ ചെയ്തത് യാക്കോബായ സഭയിലെ പെൺകുട്ടി ആണെന്ന് അറിയില്ലാരുന്നു എന്ന് യാക്കോബായ സഭ സിനഡ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്. നിങ്ങൾ പറഞ്ഞപ്പോൾ ആണ് അക്കാര്യം മനസിലായത്. സംഭവം നിർഭാഗ്യകരമാണ്. എൻഐഎ അന്വേഷണം വേണം എന്ന കുടുംബത്തിന്റെ ആവശ്യത്തെ കുറിച്ച് അറിയില്ല. സെൻസിറ്റീവ് ആയ ഒരു വിഷയം ആയത് കൊണ്ട് അതിനെ കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ല. വിഷയത്തിലെ രാഷ്ട്രീയ മാനങ്ങൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം സംഭവത്തിൽ എൻഐ അന്വേഷണം വേണം എന്നായിരുന്നു സിറോ മലബാർ സഭയുടെ ആവശ്യം. കേസിന് പാനായിക്കുളവും ആയുള്ള ബന്ധം അന്വേഷിക്കണം. കുടുംബത്തിന്റെ ആവശ്യവും ഇതാണ്. സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ ആയിരുന്നു ഈ ആവശ്യം മുന്നോട്ടുവച്ചത്.
അതേസമയം കോതമംഗലത്ത് 23-കാരി ജീവനൊടുക്കിയ സംഭവത്തിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. മകൾ ജീവനൊടുക്കിയത് മതപരിവർത്തന ശ്രമം മൂലമാണെന്നും പൊലീസ് കേസെടുത്തിരിക്കുന്നത് ദുർബല വകുപ്പുകൾ മാത്രം ചുമത്തിയാണെന്നും കുടുംബം കത്തിൽ പരാമർശിച്ചു.
Thiruvananthapuram,Kerala
August 14, 2025 4:41 PM IST