ബെവ്കോയ്ക്ക് സമീപത്ത് ‘ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം’ എന്ന് ഫോൺകോൾ; പൊലീസ് നോക്കുമ്പോൾ പൂസായ ബോഡി അനങ്ങി|Phone call about body tied in a sack near Bevco perumbavoor murder scare | Kerala
Last Updated:
മുട്ടിനു കീഴെ കാലുകൾ മാത്രം കാണുന്ന തരത്തിൽ ചാക്കിൽ കുത്തിനിറച്ചതു പോലെയായിരുന്നു ശരീരം
കൊച്ചി: പെരുമ്പാവൂരിൽ നഗരത്തിലെ ബെവ്‌കോ മദ്യ വില്പനശാലയ്ക്ക് സമീപത്ത് ആളെ തല്ലിക്കൊന്ന് ചാക്കിൽ കെട്ടിയ നിലയിലെന്ന് ഫോൺ സന്ദേശം. വിവരം അറിഞ്ഞെത്തിയ പൊലീസിന് ലഭിച്ചത് അനങ്ങുന്ന മൃതദേഹവും. ചൊവ്വാഴ്ചയാണ് സംഭവം.
പെരുമ്പാവൂരിൽ ഉള്ള മദ്യവില്പനശാലയ്ക്കു പിന്നിലുള്ള സ്ഥലത്താണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരിൽ ഒരാളാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് കണ്ടത് മുട്ടിനു കീഴെ കാലുകൾ മാത്രം കാണുന്ന തരത്തിൽ ചാക്കിൽ കുത്തിനിറച്ചതു പോലെയായിരുന്ന ശരീരം.
പിന്നാലെ ആംബുലൻസുമെത്തി. ബോഡിയെടുത്ത് ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുമ്പോഴാണ് അനങ്ങുന്നതായി തോന്നിയത്. ആദ്യം പോലീസ് ഒന്ന് അമ്പരന്നെങ്കിലും ഉടനെ തല മൂടിയിരുന്ന ചാക്ക് മാറ്റി ബോഡി തന്റെ മുഖം കാണിച്ചു. മദ്യപിച്ച് പൂസായതോടെ സമീപത്തു നിന്ന് കിട്ടിയ ചാക്കുകളെല്ലാം വാരിക്കൂട്ടി വില വെയിൽ ഏൽക്കാത്ത വിധത്തിൽ തലവഴി മൂടി കിടന്നുറങ്ങുകയായിരുന്നു ആ കക്ഷി.
Kochi [Cochin],Ernakulam,Kerala
August 14, 2025 1:21 PM IST
ബെവ്കോയ്ക്ക് സമീപത്ത് ‘ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം’ എന്ന് ഫോൺകോൾ; പൊലീസ് നോക്കുമ്പോൾ പൂസായ ബോഡി അനങ്ങി