ഭാര്യയുമായി വഴക്കിട്ട് വീടുവീട്ടിറങ്ങിയ ഭർത്താവ് ദേഹത്ത് തോട്ടകെട്ടിവച്ച് പൊട്ടിച്ച് മരിച്ചു| man found dead after detonated explosives on himself in kottayam | Kerala
Last Updated:
വീടിന്റെ പിന്നിലെ പുരയിടത്തിൽ വൻ സ്ഫോടന ശബ്ദം കേട്ട് ബന്ധുക്കൾ നോക്കിയപ്പോഴാണ് വയറ് തകർന്ന നിലയിൽ റജിയുടെ മൃതദേഹം കണ്ടെത്തിയത്
കോട്ടയം: ഭാര്യയുമായി വഴക്കിട്ട് വീടുവിട്ട ഭർത്താവിനെ വീടിനു സമീപത്തെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് ഐരാറ്റുനട സ്വദേശി ഡി റജിമോനെ (60) ആണ് വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഫോടനത്തിൽ വയറ് തകർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹത് തോട്ട കെട്ടിവച്ച് തീകൊളുത്തി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
കിണർ നിർമാണ ജോലിക്കാരനാണ് റജി. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവം. നീണ്ടൂരിലെ ഇളയ മകന്റെ കുട്ടിയുടെ നൂലുകെട്ടിനു ശേഷം രാത്രി വൈകിയാണ് റജി വീട്ടിലെത്തിയത്. തുടർന്ന് റജിയും ഭാര്യ വിജയമ്മയും തമ്മിൽ വാക്കു തർക്കം ഉണ്ടായി. തുടർന്ന് റജി വീടുവിട്ടിറങ്ങി പോവുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Kottayam,Kottayam,Kerala
August 13, 2025 12:20 PM IST