നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്| Actor Bijukuttan injured in car accident at palakkad | Kerala
Last Updated:
ആട് 3 ലൊക്കേഷനിൽ നിന്ന് ബിജുക്കുട്ടനും ഡ്രൈവറും എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു കണ്ണാടി വടക്കുമുറിയിൽ വച്ച് നിർത്തിയിട്ടിരിക്കുന്ന കണ്ടെയ്നറുടെ പുറകിലേക്ക് വണ്ടി ഇടിച്ചു കയറിയത്
പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം. ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
ബിജുക്കുട്ടനും ഡ്രൈവര്‍ക്കും നേരിയ പരിക്കാണുള്ളതെന്നാണ് വിവരം. ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം എറണാകുളത്തേക്ക് തിരിച്ചു. ആട് 3 ലൊക്കേഷനിൽ നിന്ന് ബിജുക്കുട്ടനും ഡ്രൈവറും എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു കണ്ണാടി വടക്കുമുറിയിൽ വച്ച് നിർത്തിയിട്ടിരിക്കുന്ന കണ്ടെയ്നറുടെ പുറകിലേക്ക് വണ്ടി ഇടിച്ചു കയറിയത്.
Palakkad,Palakkad,Kerala
August 15, 2025 11:19 AM IST