Leading News Portal in Kerala

മാനസാന്തരത്തിന് സാധ്യത; ഐഎസ് പ്രവർത്തകൻ്റെ ജീവപര്യന്തം 10 വർഷമാക്കി കുറച്ചു|Possibility of repentance Life sentence of IS operative reduced to 10 years kerala high court | Kerala


Last Updated:

2020-ലാണ് തൊടുപുഴ സ്വദേശി സുബഹാനി ഹാജയെ എൻഐഎ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്

News18News18
News18

കൊച്ചി: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) പ്രവർത്തകനെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജീവപര്യന്തം തടവിനു ശിക്ഷിച്ച തൊടുപുഴ സ്വദേശി സുബഹാനി ഹാജയ്ക്ക് (അബു ജാസ്മിൻ) ശിക്ഷയിൽ ഇളവുനൽകി ഹൈക്കോടതി. ജീവപര്യന്തം തടവ് 10 വർഷമായി കുറച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവർ ഉത്തരവിട്ടത്.

ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരേ നൽകിയ അപ്പീലിലാണ് ഉത്തരവ്. മാന സാന്തരത്തിനടക്കമുള്ള സാധ്യത കണക്കിലെടുത്താണ് ശിക്ഷയിൽ ഇളവ് നൽകുന്നതെന്നും വ്യക്തമാക്കി. 2020-ലാണ് ഹർജിക്കാരനെ എൻഐഎ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

ഗൗരവകരമായ കുറ്റകൃത്യമാണ് ഹർജിക്കാരൻ്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി പറഞ്ഞു. എന്നാൽ, 35 വയസ്സുള്ളപ്പോഴാണ് ഹർജിക്കാരൻ കുറ്റകൃത്യം ചെയ്‌തതെന്നും തിരിച്ചെത്തിയ ശേഷം കുറ്റകൃത്യത്തിലൊന്നും പങ്കാളിയായിട്ടില്ലെന്നതും കോടതി കണക്കിലെടുത്തു. ഭീകരസംഘടനയുടെ ഭാ​ഗമായി പ്രവർത്തിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾക്ക് യുഎപിഎ അടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ.

2015-ലാണ് ഹർജിക്കാരൻ തുർക്കി വഴി ഇറാഖിലെത്തി ഐഎസിൽ ചേർന്നത്. പരി ശീലനം നടത്തുന്നതിനിടെ പരിക്കേറ്റു. അതി നാൽ ഐഎസിനു വേണ്ടി യുദ്ധം ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് നാട്ടിലേക്ക് മടങ്ങണം എന്ന് നിരന്തരം നിർബന്ധിച്ചതിനെത്തുടർ ന്ന് ഐഎസ് ഇറാഖിലെ തെരുവിൽ ഉപേക്ഷിച്ചു. 2015 സെപ്റ്റംബറിൽ ഇന്ത്യയിൽ മടങ്ങിയെത്തി തമിഴ്‌നാട്ടിൽ സെയിൽസ്മാനായി ജോലിചെയ്തു. 2016 ഒക്ടോബർ അഞ്ചിനാണ് എൻഐഎ അറസ്റ്റ് ചെയ്യുന്നത്.