കുനിച്ച് നിർത്തി പുറത്തടിച്ച് സഹപാഠിയുടെ ജീവൻ രക്ഷിച്ച ഒമ്പതാം ക്ലാസുകാരൻ 9th class student saves classmates life by hitting on his back | Kerala
Last Updated:
സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കായി എൻഡിആർഎഫ് നൽകിയ ജീവൻരക്ഷാ പരിശീലനമാണ് രക്ഷയായത്
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ സഹപാഠിയെ രക്ഷിച്ച് ഒൻപതാം ക്ലാസുകാരൻ. കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും എസ് പി സി കേഡറ്റുമായ മുഹമ്മദ് സഹൽ ഷഹസാദ് ആണ് തന്റെ കൂട്ടുകാരനായ മുഹമ്മദ് അജാസ് ഫാദിന് രക്ഷകനായി എത്തിയത്. വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനിടെയാണ് മുഹമ്മദ് അജാസ് ഫാദിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്. ഇത് കണ്ട ഉടനെ ഷഹസാദ് അജാസിനെ കുനിച്ചുനിർത്തി പുറത്തടിച്ചു. ഇതോടെ ഭക്ഷണം അജാസ് ഛർദിച്ചു.
സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കായി എൻഡിആർഎഫ് നൽകിയ ജീവൻരക്ഷാ പരിശീലനമാണ് രക്ഷയായത്. ഈ മാസം 11 നായിരുന്നു പരിശീലനം. ഇതിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ചെയേണ്ട കാര്യങ്ങളെ കുറിച്ചും കുട്ടികൾക്ക് ക്ളാസെടുത്തിരുന്നു. അപകടം കൺമുന്നിൽ സംഭവിച്ചപ്പോൾ പരിശീലനത്തിൽ പറഞ്ഞു തന്നത് സഹൽ പ്രയോഗിക്കുകയായിരന്നു. ബല്ലാ കടപ്പുറത്തെ പ്രവാസി കെ.അബ്ദുൽ ബഷീറിന്റെയും എ.ആരിഫയുടെയും മകനാണ് ഷഹസാദ്.
Kasaragod,Kasaragod,Kerala
August 16, 2025 7:09 PM IST