Leading News Portal in Kerala

എസി നന്നാകുന്നതിനിടെ വീടിൻ്റെ സണ്‍ഷേഡില്‍ നിന്ന് കാൽവഴുതി കിണറ്റിൽ വീണ് ടെക്‌നീഷ്യൻ മരിച്ചു|Ac mechanic died while fell into the well repairing ac on second floor | Kerala


Last Updated:

സഹപ്രവർത്തകനോടൊപ്പം എ.സിയുടെ തകരാർ പരിഹരിക്കുന്നതിനിടെയാണ് യുവാവ് കാൽവഴുതി മൂടിയില്ലാത്ത കിണറ്റിലേക്ക് വീണത്

News18News18
News18

തിരുവനന്തപുരം: എസി നന്നാകുന്നതിനിടെ വീടിൻ്റെ സണ്‍ഷേഡില്‍ നിന്ന് കാൽവഴുതി കിണറ്റിൽ വീണ് എ.സി സർവീസ് സെന്ററിലെ ജീവനക്കാരന്‍ മരിച്ചു. തിരുവനന്തപുരം മലയിൻകീഴാണ് സംഭവം. പൊറ്റയിൽ കുന്നുവിള വീട്ടില്‍ രാജന്റെയും രാമനിയുടെയും മകൻ അഖിൽരാജാണ് (21) മരിച്ചത്. പേയാട് സ്വദേശി കിഷോറിന്റെ വീട്ടിലെ എസി നന്നാകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വീട്ടിലെ രണ്ടാം നിലയിൽ വെച്ച് എ.സി നന്നാക്കുന്നതിനിടെ യുവാവ് കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സഹപ്രവർത്തകനോടൊപ്പം എ.സി.യുടെ തകരാർ പരിഹരിക്കുന്നതിനിടെയാണ് യുവാവ് കാൽവഴുതി മൂടിയില്ലാത്ത കിണറ്റിലേക്ക് വീണത്. എ.സി ഫിറ്റ് ചെയ്തിരിക്കുന്നതിന് നേരെ താഴെയായിരുന്നു കിണർ ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. കാട്ടാക്കട ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് അഖിലിനെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്. ഉടൻ തന്നെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.