ഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ച് തലയിൽ ഇരുമ്പു കമ്പി തുളച്ചുകയറി 26 -കാരൻ മരിച്ചു|steamer explosion in factory 26 year old youth dies in serious head injury | Kerala
Last Updated:
കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലാണ് അപകടം ഉണ്ടായത്
കണ്ണൂർ: ഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ച് തലയിൽ ഇരുമ്പു കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. അസം സ്വദേശിയായ അമീര്‍ ഹുസൈന്‍(26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ചത്.
അപകടത്തിൽ തലയിൽ ഇരുമ്പു കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ അമീറിനെ ഉടൻതന്നെ പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ എകെജി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സ്വദേശമായ അസമിലേക്ക് കൊണ്ടുപോകും.
Kannur,Kannur,Kerala
August 19, 2025 3:45 PM IST