Leading News Portal in Kerala

സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി സി‌പിഎം ബ്രാഞ്ച് | CPM branch committee hoists CongresCPM branch committee hoists Congress flag instead of national flag on Independence Days flag instead of national flag on Independence Day | Kerala


Last Updated:

10 മിനിറ്റിനകം തന്നെ തെറ്റുതിരിച്ചറിഞ്ഞ് കൊടിമാറ്റിയെങ്കിലും പതാക ഉയർത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ നാടാകെ പ്രചരിച്ചതോടെ വിവാദവുമായി

കോൺഗ്രസ് പതാക ഉയർത്തിയപ്പോൾ കോൺഗ്രസ് പതാക ഉയർത്തിയപ്പോൾ
കോൺഗ്രസ് പതാക ഉയർത്തിയപ്പോൾ

കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് ഉയർത്തിയത് കോൺഗ്രസ് പതാക. കളമശ്ശേരി ഏലൂർ പുത്തലത്ത് ബ്രാഞ്ചിലാണ് സംഭവം. അശോകചക്രം ആലേഖനം ചെയ്ത ദേശീയപതാകയ്ക്ക് പകരം മധ്യത്തിൽ ചർക്കയുള്ള കോൺഗ്രസിന്റെ മൂവർണക്കൊടിയാണ് ഇവർ ഉയർത്തിയത്. സിപിഎം പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രദേശത്തെ മുതിർന്ന പൗരനെയാണ് പതാക ഉയർത്താൻ ക്ഷണിച്ചത്. 10 മിനിറ്റിനകം തന്നെ തെറ്റുതിരിച്ചറിഞ്ഞ് കൊടിമാറ്റിയെങ്കിലും പതാക ഉയർത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ നാടാകെ പ്രചരിച്ചതോടെ വിവാദവുമായി.

ഇതും വായിക്കുക: വട്ടിപ്പലിശക്കാരനായ റിട്ട. പൊലീസുകാരന്റെയും ഭാര്യയുടെയും ഭീഷണി; വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി; ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്

അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് നേതാക്കളുടെ വിശദീകരണം. ലോക്കൽ കമ്മിറ്റി അംഗവും പാർട്ടി അംഗങ്ങളുമടക്കം നിരവധിപേർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആരും പതാക മാറിയത് തിരിച്ചറിഞ്ഞില്ല. വിവാദമായതിനെത്തുടർന്ന് സിപിഎം നേതൃത്വം അന്വേഷണം നടത്തിയപ്പോൾ അബദ്ധം പറ്റിയതാണെന്നു ബന്ധപ്പെട്ടവർ വിശദീകരണം നൽകിയെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സിപിഎം ലോക്കൽ സെക്രട്ടറി കെ ബി സുലൈമാൻ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയപതാക കൂടാതെ എല്ലാ പാർട്ടികളുടെയും കൊടി തന്റെ പക്കലുണ്ടെന്നും സ്വാതന്ത്യദിനത്തിൽ ഉയർത്താനുള്ള കൊടിയെടുത്തപ്പോൾ മാറി എടുത്തതാണെന്നും ലോക്കൽ കമ്മിറ്റി അംഗം അഷ്റഫ് പറഞ്ഞു.