തൃശൂരിലെ 6 ബിജെപി കൗണ്‍സിലര്‍മാര്‍ 5 ലക്ഷം രൂപ വീതം പിഴ അടയ്ക്കണമെന്ന് ഹൈക്കോടതി| Kerala High Court impose fine of Rs 5 lakh each for six BJP councilors in Thrissur | Kerala
Last Updated:
അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതിനാണ് പിഴ
കൊച്ചി: തൃശൂരിലെ ആറ് ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് 5 ലക്ഷം രൂപാ വീതം പിഴ വിധിച്ച് ഹൈക്കോടതി. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതിനാണ് പിഴ. ഇവരുടെ അഭിഭാഷകനും 5 ലക്ഷം പിഴ അടയ്ക്കണം. തൃശൂര്‍ കോർപറേഷന്റെ ഗസ്റ്റ് ഹൗസായ ബിനി ഹോട്ടല്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കിയ5തതിന് എതിരെയായിരുന്നു ഹര്‍ജി.
പ്രമുഖ അബ്കാരിയായിരുന്ന വി കെ അശോകനായിരുന്നു ബിനി ഹോട്ടല്‍ കോർപറേഷനില്‍ നിന്ന് ഏറ്റെടുത്ത് നടത്തിയിരുന്നത്. പുതിയ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ സ്വകാര്യ വ്യക്തികള്‍ ഗസ്റ്റ് ഹൗസ് ഏറ്റെടുത്തിരുന്നു. ബിനി ടൂറിസ്റ്റ് ഹോം എന്ന പേര് ബിനി ഹെറിറ്റേജ് എന്നാക്കി മാറ്റുകയും ചെയ്തു. ഇതിനായി കോർപറേഷന്‍ വഴിവിട്ട് സഹായം ചെയ്‌തെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചിരുന്നു. ഗസ്റ്റ് ഹൗസ് കോർപറേഷന്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. പിന്നാലെയാണ് അനാവശ്യ ഹർജിയാണന്ന് ചൂണ്ടിക്കാട്ടി പിഴയും വിധിച്ചത്.
ആറ് കൗണ്‍സിലര്‍മാരും അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുക്കണം. മാത്രമല്ല, ഇവര്‍ക്ക് വേണ്ടി ഹാജരായ തൃശൂരിലെ അഭിഭാഷകന്‍ കെ പ്രമോദും 5 ലക്ഷം രൂപ പിഴയൊടുക്കണം. സിപിഎം നേതാക്കള്‍ ഇടപെട്ട് ബിനി ഗസ്റ്റ് ഹൗസ് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് കൊടുത്തെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഈ ആരോപണമാണ് ഹൈക്കോടതി തള്ളിയത്. കൗണ്‍സിലര്‍മാര്‍ പിഴയൊടുക്കണമെന്ന ഹൈക്കോടതി വിധി ബിജെപിക്ക് തിരിച്ചടിയായി.
Thrissur,Thrissur,Kerala
August 20, 2025 2:50 PM IST