Leading News Portal in Kerala

അയ്യയ്യേ നാണക്കേട്…; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി പ്രതിഷേധം|Bjp stages protest against Rahul Mankoottathil mla office palakkad | Kerala


Last Updated:

വിവാദമുണ്ടായപ്പോൾ ഏത് എംഎൽഎയാണ് ഹൂ കെയേഴ്സ് എന്നു പറഞ്ഞത് എന്ന് ബിജെപി നേതാക്കൾ ചോദിച്ചു

News18News18
News18

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട് ഓഫീസിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. മുദ്രാവാക്യങ്ങളുമായി ബിജെപി പ്രവർത്തകർ ഓഫീസ് വളഞ്ഞിരിക്കുകയാണ്. ഇത് നാണക്കേടാണെന്നും രാഹുൽ രാജിവെച്ചു പോകണം എന്നുമാണ് ബിജെപി പ്രവർത്തകർ മുഴക്കുന്ന മുദ്രാവാക്യം. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് സി കൃഷ്ണ കുമാർ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്.

കേരളത്തിനു മുഴുവൻ രാഹുൽ ഒരു അപമാനമായി മാറിയിരിക്കുകയാണെന്നും ഇയാൾക്ക് നേരെ ഇതിനു മുൻപേയും പലതരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. വിവാദമുണ്ടായപ്പോൾ ഏത് എംഎൽഎയാണ് ഹൂ കെയേഴ്സ് എന്നു പറഞ്ഞത് എന്ന് ബിജെപി നേതാക്കൾ ചോദിച്ചു. പ്രശാന്ത് ശിവൻ പ്രതികരിച്ചു.

രാഹുലിന്റെ ചരിത്രം ഒന്ന് പരിശോധിച്ചാൽ മതിയല്ലോ ശ്രീകണ്ഠപുരത്ത് ഇദ്ദേഹത്തിന് ഒരു ഫ്ലാറ്റ് ഉണ്ട് അതിന്റെ ചരിത്രം പരിശോധിച്ചാൽ തന്നെ കാര്യങ്ങൾ മനസ്സിലാകുന്നുമെന്നും പ്രശാന്ത് ശിവൻ. ഇവിടുത്തെ പെങ്ങന്മാരുടെ മാനം സംരക്ഷിക്കാൻ ഇവിടുത്തെ ജനങ്ങൾ തെരുവിൽ ഇറങ്ങുക തന്നെ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി വന്ന പ്രതിഷേധത്തിന് പോലീസ് അടിച്ചവർ ക്ഷമിക്കുകയാണെന്നും. പ്രതിഷേധം ഇവിടെ അവസാനിക്കുകയില്ല ശക്തമായി തന്നെ തുടരുമെന്നും പ്രശാന്ത് വ്യക്തമാക്കി. ഈ ജനപ്രതിനിധി പാലക്കാടിന് തന്നെ അപമാനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.