Leading News Portal in Kerala

സ്വന്തം ഭാര്യയേയും മകളേയും രക്ഷിക്കാൻ കഴിയാത്ത നേതാക്കന്മാർ ഏത് സ്ത്രീയെ സംരക്ഷിക്കും? നടി റിനി ആൻ ജോർജ്ജ്|Which woman will leaders who cannot protect their own wife and daughter protect says Actress Rini Ann George | Kerala


Last Updated:

ആ പ്രസ്ഥാനത്തിലുള്ള നേതാക്കന്മാരുടെ ഭാര്യമാർക്കും പെൺമക്കൾക്കും വരെ ഇയാളിൽ നിന്നും മോശം അനുഭവം ഉള്ളതായി റിനി ആൻ ജോർജ്ജ്

News18News18
News18

പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി റിനി ആൻ ജോർജ്ജ്. ഈ യുവനേതാവിന്റെ പേര് വെളിപ്പെടുത്താൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും നടി. താൻ പരാതിപ്പെട്ടിട്ടും പാർട്ടി നേതൃത്വം ഈ വിഷയത്തിൽ നടപടിയെടുക്കാതെ അദ്ദേഹത്തിന് സ്ഥാനമാനങ്ങൾ നൽകിയെന്നും റിനി.

ആ പ്രസ്ഥാനത്തിലുള്ള നേതാക്കന്മാരുടെ ഭാര്യമാർക്കും പെൺമക്കൾക്കും വരെ ഇയാളിൽ നിന്നും മോശം അനുഭവം ഉള്ളതായി പറയുന്നു. സ്വന്തം ഭാര്യയെയും മകളെയും രക്ഷിക്കാൻ കഴിയാത്ത നേതാക്കൾ ഏത് സ്ത്രീയെ സംരക്ഷിക്കാൻ ആണെന്നും നടി ചോദിച്ചു.

ചലച്ചിത്രരംഗത്തെ ചൂഷണങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് റിനി രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള ദുരനുഭവം തുറന്നുപറഞ്ഞത്. “ആദ്യം സൗഹൃദം സ്ഥാപിച്ച് സന്ദേശങ്ങൾ അയയ്ക്കും, പിന്നീട് പതിയെ അശ്ലീല സന്ദേശങ്ങളിലേക്ക് കടക്കുമെന്നും നടി പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

സ്വന്തം ഭാര്യയേയും മകളേയും രക്ഷിക്കാൻ കഴിയാത്ത നേതാക്കന്മാർ ഏത് സ്ത്രീയെ സംരക്ഷിക്കും? നടി റിനി ആൻ ജോർജ്ജ്