‘നിങ്ങള്‍ മുടിഞ്ഞ ഗ്ലാമറാണ്; ഞാന്‍ എത്രനാളായി നമ്പര്‍ ചോദിക്കുന്നു; താന്‍ ഭയങ്കര ജാഡ ആണല്ലേ’;രാഹുലിനെ വെട്ടിലാക്കി ചാറ്റുകൾ പുറത്ത് More chats against Rahul Mamkoottathil mla emerge after actresss allegations | Kerala
Last Updated:
കുഞ്ഞനിയന്‍റെ തമാശ എന്ന് യുവതി പറയുമ്പോൾ അനിയനൊന്നുമല്ല എന്നായിരുന്നു രാഹുലിന്റെ മറുപടി
യുവനടിയുടെ ആരോപണത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കൂടുതൽ ചാറ്റുകൾ പുറത്ത്. രാഹുലിന്റെ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും ശബ്ദ സന്ദേശങ്ങളുമാണ് പുറത്തായത്. ‘നിങ്ങള്‍ മുടിഞ്ഞ ഗ്ലാമറാണ്, താന്‍ പൊളിയാണ്, ഞാന്‍ എത്രനാളായി നമ്പര്‍ ചോദിക്കുന്നു, താന്‍ ഭയങ്കര ജാഡ ആണല്ലേ, സുന്ദരിമാര്‍ എല്ലാം ഇങ്ങനാ’ എന്നിങ്ങനെ ഒരു യുവതിയുമായി ഫേസ്ബുക്ക് മെസെഞ്ചറിൽ രാഹുൽ സൌഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്ന ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളാണ് പുറത്തായിരിക്കുന്നത്.
കുഞ്ഞനിയന്‍റെ തമാശ എന്ന് യുവതി പറയുമ്പോൾ അനിയനൊന്നുമല്ല എന്നായിരുന്നു രാഹുലിന്റെ മറുപടി.പുറത്തുവന്ന ശബ്ദസന്ദേശത്തിൽ രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.2020 മുതലുള്ളതാണ് ചാറ്റുകൾ. എംഎല്‍എ ആയശേഷമുള്ള ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്.
അതേസമയം യുവനടി അടുത്ത സൂഹൃത്താണെന്നും അവർ തന്നെക്കുറിച്ചല്ല പറഞ്ഞതെന്ന് കരുതുന്നതെന്നും പറഞ്ഞ് ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് രാഹുൽ രംഗത്തെത്തിയിരുന്നു. അവർ ഇതുവരെ തന്റെ പേരു പറഞ്ഞിട്ടില്ലെന്നും തനിക്കെതിരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും ഓഡിയോ വ്യാജമായി സൃഷ്ടിക്കാവുന്ന കാലമാണെന്നും രാഹുൽ പറഞ്ഞു.
Thiruvananthapuram,Kerala
August 21, 2025 4:00 PM IST
‘നിങ്ങള്‍ മുടിഞ്ഞ ഗ്ലാമറാണ്; ഞാന്‍ എത്രനാളായി നമ്പര്‍ ചോദിക്കുന്നു; താന്‍ ഭയങ്കര ജാഡ ആണല്ലേ’;രാഹുലിനെ വെട്ടിലാക്കി ചാറ്റുകൾ പുറത്ത്